0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 122.6K

താൻ തേടി നടന്നത് അജ്ഞാതൻ കാണുന്നത്.. പിന്നെ ഒട്ടും അമാന്തിച്ചില്ല. കയ്യിലിരുന്ന ആയുധം വായുവിൽ വീശി.. ചോര ആ മുറിയിലെ ഭിത്തിയിൽ തെറിച്ചു..

പെരിയവരുടെ നിലവിളി ആ ഫ്ലോർ മുഴുവൻ വിറങ്ങലിച്ചു.. അത് കേട്ട് ഉണർവോടെ ഉണ്ടായ ഒരേയൊരാൾ ചിലപ്പോൾ ബാലു ആയിരിക്കും..

പെരിയവരുടെ മുറിയുടെ മുന്നിൽ എത്തുന്നതിനു മുമ്പ് തന്നെ ബാലു ആ അലർച്ച കേട്ടു.. രതിയിലെ ശബ്ദം ആണെന്ന് ആദ്യം ബാലുവിന് തോന്നി.. പക്ഷെ എന്തൊ ഒരു അപാകത ഉണ്ട് ആ അലർച്ചയിൽ.. ബാലു വേഗം പെരിയവരുടെ മുറിയുടെ അടുത്തേക്ക് നടന്നു..

ഡോറിന് മുന്നിൽ എത്തിയപ്പോ ആണ് ആരോ പെട്ടന്ന് പുറത്തേക്ക് ഓടി വന്നത്.. ബാലു അയാളെയോ അയാൾ ബാലുവിനെയോ പ്രതീക്ഷിച്ചിരുന്നില്ല.. അത് കൊണ്ട് രണ്ടു പേരും ഇടിച്ചു നിലത്തേക്ക് വീണു..

വീണിടത്തു നിന്ന് ബാലു പെട്ടന്ന് ചാടി എഴുന്നേറ്റ്.. ഇതാരാണ്.. പെരിയവർ അല്ല. ഒരു ചെറുപ്പക്കാരൻ ആണ്.. നല്ല ഉയരം.. നല്ല ശരീരം.. മുഖം കാണാൻ വയ്യ.. മുഖം മൂടി ഉണ്ട്..

മുഖം മൂടി ഈ സമയത്തു വരുന്നത് ആരാണ്..? ഞാൻ ആലോചിച്ചു.. കള്ളൻ തന്നെ. അവന്റെ കയ്യിൽ ഒരു ചെറിയ സഞ്ചി പോലൊരു ബാഗ് ഉണ്ട്.. ശബരിമലക്ക് കൊണ്ട് പോകുന്ന തോൾ സഞ്ചി പോലെ ഒന്ന്.. അപ്പോൾ കള്ളൻ തന്നെ.. ഞാൻ ഉറപ്പിച്ചു..

ഞാൻ ചിന്തിച്ചത് തന്നെ അയാളും ചിന്തിച്ചിരിക്കണം. അതിനാലാവണം എഴുന്നേറ്റ ഉടനെ തന്നെ അവൻ എന്നെ ആക്രമിക്കാൻ ശ്രമിച്ചത്.. അത് പ്രതീക്ഷിച്ചത് കൊണ്ട് അവന്റെ അടിയിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറി.. അപ്പോൾ അവൻ പിന്നെയും മുന്നോട്ടു വന്നു

💬 Comments

View all comments