0%

Chapter Title : ടോയ്‌ബോയ് ഡയറീസ് 1 [ By Knightrider ] [ക്ലാരമ്മ ടീച്ചർ]

Author : Knightrider Read All Parts 319.8K

മറവി എന്നെ രക്ഷിക്കട്ടെ.

മുൻപരിചയം ഇല്ലാത്തപോലെ പെരുമാറുക. അല്ലെങ്കിൽ തന്നെ, അവർ ഓർക്കാനും മാത്രമുള്ള ഇടപെടലുകൾ ആ സമയത്തു ഉണ്ടായിട്ടും ഇല്ല ,നന്നായി പഠിക്കും എന്നതിനപ്പുറം അവൻ എല്ലാ കാര്യത്തിലും ഒരു ശരാശരി ആയിരുന്നു ...

രോഹൻ കുളിച്ചു

വൃത്തിയായി വസ്ത്രം ധരിച്ചു,ഒരു ദിവസത്തേക്കുള്ള വസ്ത്രങ്ങളും ടവലും ഒരു ചെറിയ ബാഗിൽ അടുക്കിവച്ചു

മണി 8.30.

ഹോസ്റ്റലിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് ഇരുപത് കിലോമീറ്റർ. ലേറ്റ് ആക്കരുത്.

അവൻ നേരത്തെ തന്നെ ബസ് പിടിച്ചു. ജനാലയ്ക്ക് സമീപം ഇരുന്നു. നഗരം പതുക്കെ ഉണരുന്നത് നോക്കി. മനസ്സിൽ ഒരു ചോദ്യം മാത്രം മുഴങ്ങുന്നു—എന്താണ് നടക്കാൻ പോകുന്നത്?

ആഡംബര ഫ്ലാറ്റ് സമുച്ചയം കണ്ടുപിടിക്കാൻ അധികം പണിപ്പെടേണ്ടി വന്നില്ല.

ഉയരം കൂടിയ കെട്ടിടങ്ങൾ. കായലിന് അഭിമുഖമായി. ഗേറ്റിൽ വലിയ സെക്യൂരിറ്റി കാബിൻ. പച്ചപ്പും, വൃത്തിയുള്ള റോഡും.

രോഹന്റെ കാലടികൾ വിറച്ചു.

അവൻ ഗേറ്റിലെ സെക്യൂരിറ്റി കാബിനടുത്തേക്ക് നടന്നു.

ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. യൂണിഫോം. ഫോൺ കൈയിൽ.

“ആരാണ്?”

രോഹൻ ശബ്ദം താഴ്ത്തി.

“ക്ലാരമ്മ ടീച്ചർ…”

സെക്യൂരിറ്റി നോക്കി. ഒരു ചിരി.

“ഓ… 18B വിസിറ്റർ അല്ലേ? ടീച്ചറുടെ കസിൻ അല്ലെ?” ടീച്ചർ ഇന്നലെ പറഞ്ഞിരുന്നു ..

രോഹൻ മുഖത്ത് ഒരു ചിരി വരുത്തി. തലയാട്ടി.

“അതെ.”

“മോനേ, ഈ രജിസ്റ്ററിൽ ഒന്ന് പേരും ഫോൺ നമ്പറും എഴുത്.”

പേന കൈയിൽ കൊടുത്തു.

രോഹൻ കൈവിരലുകൾ അല്പം വിറച്ചു കൊണ്ട് പേര് എഴുതി,നമ്പർ എഴുതി.

സെക്യൂരിറ്റി രജിസ്റ്റർ നോക്കി, തലയാട്ടി.

“പോയിക്കോ. ലിഫ്റ്റ് അവിടെ. ഒമ്പതാം നില.”

രോഹൻ തലയാട്ടി,ബാഗും തൂക്കി സെക്യൂരിറ്റി കാബിനിൽ

💬 Comments

View all comments