Chapter Title : ട്രാൻസ്ജൻഡർ ഫ്രണ്ട് [Stephen Strange]
പിന്നെ ഒരു കാര്യം ഉള്ളത്, ആള് ട്രാൻസ് വുമൺ ആണ്.
ഞാൻ: ഓക്കേ, അതിനെന്താ സതീഷ്, ഞാൻ നോക്കിക്കോളാം. ഇപ്പോ ഇത് പോലെ ഉള്ള ആളുകളെ റെസ്‌പെക്ട് ചെയ്യുന്നവർ മാത്രേ നമ്മുടെ കൂടെ ഉള്ളു
മാനേജർ: യെസ്, അത് കൊണ്ടാണ് അനുവിന്റെ ടീമിൽ തന്നെ ഇട്ടത്, ആളുടെ മൊബൈൽ നമ്പർ ഞാൻ ഷെയർ ചെയ്തേക്കാം. ഒന്ന് വിളിച്ചോളൂ ഞാൻ: ഒക്കെ,
അങ്ങനെ ഞാൻ പുതിയ ആളുടെ നമ്പറും വാങ്ങി വൈകുന്നേരം ഫ്ളാറ്റിലേക്കെത്തി. ഒന്ന് ഫ്രഷ് ആയി ഒരു കോഫി ഒക്കെ കുടിച്ചതിനു ശേഷം പുതിയ ജോയിനിയെ വിളിക്കാൻ ആയി ഫോൺ എടുത്തു. "ആര്യ" നല്ല പേര്.
ഞാൻ: ഹെലോ, ആര്യ അല്ലെ. ഞാൻ ഓഫീസിൽ നിന്നും ആണ്, ടീം ലീഡ് ആണ്. പേര് അനിത ആര്യ: അതെ, മാഡം. ആര്യ ആണ്
ഞാൻ: ആദ്യമേ തന്നെ ഒരു കാര്യം പറയട്ടെ, ഈ മാഡം , സാർ വിളി ഒന്നും നമ്മുടെ രീതി അല്ല കേട്ടോ. യു ക്യാൻ കാൾ മി അനിത ഓർ അനു
ആര്യ: ഒക്കെ ഞാൻ: നാളെ അല്ലെ ജോയിൻ ചെയ്യുന്നത്, വീട് എവിടെയാണ്. ആര്യ: തൃശൂർ ആണ്,
ഞാൻ: അല്ല അപ്പോൾ ഇവിടെ സ്റ്റേ ഒക്കെ എങ്ങനെ ആണ്? റെന്റിനാണോ?
ആര്യ: നോക്കുന്നുണ്ട്, പക്ഷെ ഒന്നും ശെരിയായിട്ടില്ല , തത്കാലം നാളെ രാവിലെ വന്നിട്ട് വീട്ടിലേക്കു തന്നെ പോകും.
ഞാൻ: അയ്യോ, എന്നാൽ ഒരു കാര്യം ചെയൂ, ഒന്ന് രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് ഒക്കെ എടുത്തോ. എന്റെ ഫ്ലാറ്റിൽ നിൽക്കാം കുറച്ചു ദിവസം.
💬 Comments
View all comments