Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
ശേഷം വല്യമ്മ മുഖം വീർപ്പിച്ചു നിന്നു.
എനിക്ക് അടിയും നുള്ളും തന്നതും പോരാഞ്ഞിട്ട്, ഇപ്പൊ വല്യമ്മയെ ഞാനാണ് ഉപദ്രവിച്ചത് പോലത്തെ നില്‍പ്പ് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി. പക്ഷേ ഇപ്പൊ ചിരിച്ചാൽ പുള്ളിക്കാരിക്ക് ദേഷ്യം കൂടും. അതുകൊണ്ട് ഒന്നും മിണ്ടാതെ പിണങ്ങി നില്‍ക്കുന്ന വല്യമ്മയെ ഞാൻ കെട്ടിപിടിച്ചു. പക്ഷേ വല്യമ്മ പ്രതികരിക്കാതെ കൈയും താഴ്ത്തി ദേഷ്യത്തില്‍ മറ്റെങ്ങോ നോക്കി നിന്നു.
“എന്റെ സൂസി, ഇത്രമാത്രം നോവിച്ചതിന് അവനാ മുഖം വീർപ്പിച്ചു നില്‍ക്കേണ്ടത്..!! പക്ഷെ നീയാണല്ലോ ദേഷ്യത്തില്‍ ബലം പിടിച്ചു നില്‍ക്കുന്നേ..!” വല്യച്ചൻ മുഴങ്ങുന്ന ചിരിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് വന്നു.
“ദേ ഇച്ചായാ, നിങ്ങളാണ് ഇളക്കം കൊടുത്ത് ഇവനെ ഇത്രക്ക് വഷളാക്കിയത്.” ദേഷ്യം പിടിച്ച് വല്യമ്മ വല്യച്ചനെ കുറ്റപ്പെടുത്തി.
“എന്റെ സൂസി, ഞാൻ വെറും പാവമല്ലേ. എന്നോട് ഇങ്ങനെ പിണങ്ങല്ലേ.” സൂസന്‍ വല്യമ്മയെ കൂടുതൽ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“എടാ ചെറുക്കാ, എന്നെ പേര് പറഞ്ഞു വിളിക്കാൻ ഞാൻ നിന്റെ അനിയത്തിയാണോടാ?” വല്യമ്മ ചിരിച്ചു കൊണ്ടാണ് ചോദിച്ചത്.
“വല്യയമ്മയെ കണ്ടാൽ എന്റെ പ്രായം പോലും തോന്നിക്കില്ല.” പറഞ്ഞിട്ട് കവിളത്ത് ഒരു ഉമ്മയും കൊടുത്തു.
ഉടനെ വല്യമ്മ എന്നെ ചേര്‍ത്തു പിടിച്ചു. എനിക്കും കവിളത്ത് ഉമ്മ തന്നിട്ട് മാറി നിന്ന് എന്നെ സൂക്ഷിച്ചു നോക്കി.
“നി ഒത്തിരി ക്ഷീണിച്ച് പോയല്ലോ?” വല്യച്ചന്റെ കുറ്റപ്പെടുത്തുന്ന നോട്ടം എന്റെ മേല്‍ തറച്ചു. “ഇടയ്ക്കൊക്കെ അരുളിനെ വിളിച്ച് ഞാൻ കാര്യങ്ങൾ ചോദിക്കാറുണ്ട്... നേരാംവണ്ണം നി കഴിക്കുന്നില്ല, ഉറക്കവും കുറവ്, സ്വയം ശ്രദ്ധിക്കുന്നില്ല, എന്നൊക്കെയാ അറിഞ്ഞത്.” വല്യച്ചന്റെ കണ്ണുകളില്‍ കാഠിന്യം വര്‍ധിക്കാൻ
💬 Comments
View all comments