0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 5031

നീയാണ് ഞങ്ങളുടെ സന്തോഷം. നമ്മുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ഞങ്ങൾക്ക് നീ മാത്രമേയുള്ളു. ഞങ്ങളുടെ കാലം കഴിയാറായി, പക്ഷേ നിന്റെ തലമുറ നിന്നില്‍ മാത്രമായി അവസാനിക്കാന്‍ പാടില്ല മോനെ. നിന്റെ ജീവിതം ഒരുപാട്‌ ബാക്കിയുണ്ട്, കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും ഇനിയും നിനക്ക് ജീവിച്ച് തീര്‍ക്കാനുണ്ട്. അത് നീ സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കണം. അതാണ്‌ ഞങ്ങളുടെ ആഗ്രഹം.” വല്യമ്മ പറഞ്ഞവസാനിപ്പിച്ച ശേഷം എന്റെ തലയില്‍ വാത്സല്യപൂർവം തഴുകി.

കുറെ നേരം മൗനമായി ഞാൻ കരഞ്ഞു. ഒടുവില്‍ മനസ്സിന്‌ ആശ്വാസം ലഭിച്ചതും ഞാൻ വല്യമ്മയ്ക്ക് കവിളിൽ ഉമ്മ കൊടുത്തിട്ട് മാറി നിന്ന് പുഞ്ചിരിച്ചു.

“നിങ്ങൾ രണ്ടുപേരുടെ കാലമൊന്നും കഴിയാറായിട്ടില്ല.” ഞാൻ പറഞ്ഞതും വല്യമ്മ പുഞ്ചിരിച്ചു. “വല്യമ്മയ്ക്ക് മുപ്പത് പോലും തോന്നിക്കില്ല. പക്ഷേ വല്യച്ചന് പെണ്ണ് പിടി കൂടിയത് കൊണ്ട്‌ വല്യച്ചനെ കളഞ്ഞിട്ട് വല്യമ്മ വേറെ—”

“എടാ.... ഡാ.... നിന്നെ സ്നേഹിച്ച് വളര്‍ത്തിയ എന്നോട് തന്നെ നീ ഈ ചതി കാണിക്കണം..!!” പുറകില്‍ നിന്ന് വല്യച്ചന്റെ വിലാപം ഉയർന്നത് കേട്ട് ഞാൻ ഇളിച്ചു കാണിച്ചതും വല്യമ്മ പൊട്ടിച്ചിരിച്ചു.

“ശെരി ചെല്ല്. നല്ലതുപോലെ ഒന്ന് ഉറങ്ങി എണീക്ക്.” വല്യമ്മ എന്റെ തോളില്‍ തട്ടി പറഞ്ഞതും എന്റെ ക്ഷീണം ഒന്നുകൂടി വര്‍ധിച്ചു. ഞാൻ മെല്ലെ പടികള്‍ കയറി മുകളിലേക്ക് ചെന്ന് ബെഡ്ഡിൽ വീണത് മാത്രമേ ഓര്‍മയുള്ളു.
******************

ഡെയ്സി എന്നെ വിട്ടു പോയത് മുതൽ, എന്റെ മനസ്സിന്റെ വേദനയും, ഹൃദയ ഭാരവും, തുടർച്ചയായുള്ള അസ്വസ്ഥതയും, വേദനിപ്പിക്കുന്ന സ്വപ്നങ്ങളും കാരണം, കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നു ഞാൻ പ്രശ്‌നങ്ങള്‍ കൂടാതെ നല്ലോണം ഉറങ്ങി.

നല്ല ഉന്മേഷവാനായിട്ടാണ് ഞാൻ എഴുന്നേറ്റത്. പക്ഷേ സമയം നോക്കിയപ്പഴാ ഞെട്ടിയത്.

“ഇരുപത്തിയേഴ് മണിക്കൂറുകൾ ഞാൻ ഉറങ്ങി യോ?!” വെറുതേയല്ല മനസ്സിന്‌ തെളിച്ചവും ശാന്തതയും ഉണര്‍വ്വും ലഭിച്ചിരിക്കുന്നത്.

ഞാൻ എഴുനേറ്റ് അല്‍പ്പനേരം ഇരുന്നു. നാളെ അത്തമാണ്, ഓണത്തിന്റെ തുടക്കം. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി എനിക്ക് ഓണാഘോഷമൊന്നും ഇല്ലായിരുന്നു. പക്ഷേ എല്ലാവരുമൊത്ത് ഈ ഓണം ശെരിക്കും ആഘോഷിക്കണം.

ഞാൻ എഴുനേറ്റ് കുളിച്ച് ഡ്രസ് മാറി താഴെ വന്നപ്പോൾ ആരെയും

💬 Comments

View all comments