Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
അവള്‍ മുഖം വീർപ്പിച്ചു. “ഇന്നലെ വന്നിട്ട് ചേട്ടനും അങ്ങോട്ട് വന്നില്ലല്ലോ!!” ഡാലിയ എന്നോട് പിണങ്ങി.
അന്നേരം വല്യമ്മയും സോഫിയ ആന്റിയും താഴ്ന്ന ശബ്ദത്തില്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഞങ്ങളുടെ അടുക്കലെത്തി.
“ഹാ, പിണങ്ങല്ലടി മോളെ.” വല്യമ്മ വിരൽ കൊണ്ട് അവളുടെ കവിളിൽ പതിയെ ഒരു കുത്ത് കൊടുത്തതും ഡാലിയ ചിരിച്ചു. “അവന്‍ ശെരിക്കും ക്ഷീണിച്ചാ വന്നു കേറിയത്. ഇന്നലെ കാപ്പിയും കുടിച്ച് കിടന്നതാ, പിന്നേ ഞാൻ പോലും അവനെ ഇപ്പോഴാ കാണുന്നേ.”
ഉടനെ പിണക്കം മാറി ഡാലിയ എന്നോട് പുഞ്ചിരിച്ചു.
“എത്ര നാളായി റൂബി നി നാട്ടിലൊക്കെ വന്നിട്ട്? ഞങ്ങളെ വന്നു കണ്ടിട്ട്..?!”
അന്നേരം സോഫിയ ആന്റി എന്നെ കുറ്റപ്പെടുത്തിയതും ഞാൻ തല കുനിച്ചു.
“എന്റെ മുഖത്ത് നോക്കടാ.” ആന്റിയുടെ ശബ്ദം ഉയർന്നതും ഞാൻ വേഗം ആന്റിയെ നോക്കി. “എന്റെ മോള് ഡെയ്സി പോയെന്ന് കരുതി ഞങ്ങൾ നിനക്ക് ആരുമല്ലാതായി മാറിയോ?” ആന്റിയുടെ ശബ്ദം കൂടുതൽ ദേഷ്യത്തില്‍ കനത്തുയർന്നു.
അപ്പോൾ ഗേറ്റിന് പുറത്തിറങ്ങിയ നാല് സ്ത്രീകൾ തിരിഞ്ഞ് ഞങ്ങളെ നോക്കിയ ശേഷം വേഗം നടന്നു നീങ്ങി.
എനിക്ക് പെട്ടന്ന് സങ്കടം വന്നു. പക്ഷേ ആന്റി ദേഷ്യപ്പെട്ടതിൽ ന്യായമുണ്ട്. മാസങ്ങളോളം എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി നിന്നത് തെറ്റാണെന്ന് അറിയാമെങ്കിലും എന്റെ മനസ്സ്ഥിതി അങ്ങനെയായിരുന്നു.
സോഫിയ ആന്റി പിന്നെയും എന്തോ പറയാൻ വായ് തുറന്നു.
“എടി സോഫി...!” താക്കീത് പോലെ വല്യമ്മ വിളിച്ചു.
“മതി ചേട്ടനോട് കയർത്തത്. ഇനിയും മുറ്റത്ത് നിന്ന് അമ്മ സീനുണ്ടാക്കല്ലെ..!” ഡാലിയ അവളുടെ അമ്മയോട് ദേഷ്യപ്പെട്ടു.
ഒടുവില്‍ സമനില വീണ്ടെടുത്ത സോഫിയ ആന്റി കണ്ണുകൾ തുടച്ചിട്ട്
💬 Comments
View all comments