Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
കണ്ടില്ലേ?”
“അശ്വതി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.” അഭിനവും പറഞ്ഞു. “ആദ്യം കണ്ടപ്പോ മുഖത്ത് അത്ര ചിരിയില്ല.... ഒരു സീരിയസ് ഭാവം.... കണ്ണില്‍ കനത്ത ഗൗരവം.... ആരോടും സംസാരിക്കാന്‍ താല്‍പര്യം ഇല്ലാത്ത വ്യക്തിയെ പോലെ തോന്നി. പക്ഷേ അങ്ങനെ അല്ലെന്ന് ഇപ്പൊ മനസ്സിലായി.”
അതൊക്കെ കേട്ട് ഞാൻ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
പുറകില്‍ ഡാലിയ അശ്വതിയോട് ശബ്ദം താഴ്ത്തി എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. വല്ലപ്പോഴും ചില വാക്കുകൾ മാത്രം എന്റെ കാതില്‍ വീണു. അതിൽ നിന്നും അവള്‍ എന്നെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ ഞാൻ അത് ശ്രദ്ധിക്കാതെ ഇരുന്നു.
ഡാലിയയുടെ വീട്ടുമുറ്റത്ത് അഭി വണ്ടി നിര്‍ത്തിയതും ആന്റി പുറത്തേക്ക് വന്നു.
മൂന്ന് വണ്ടികളിൽ നിന്നും ഞങ്ങൾ എല്ലാവരും ഇറങ്ങി. ഞാൻ ചെന്ന് എന്റെ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ കേറാന്‍ പോയതും ഡാലിയ എന്റെ മുന്നില്‍ കേറി നിന്ന് എന്നെ തടഞ്ഞു.
“ചേട്ടൻ വീട്ടില്‍ കേറുന്നില്ലേ?”
“ഇല്ല. വല്ലാത്ത ക്ഷീണം. ഞാൻ പോണു.”
എന്റെ മറുപടി കേട്ട് എല്ലാ മുഖങ്ങളും വാടിയത് കണ്ട് ആശ്ചര്യം തോന്നി. പരിചയപ്പെട്ട് ഏതാനും മണിക്കൂറുകൾ മാത്രമേ ആയുള്ളു. പോരാത്തതിന് രാഹുലോടും ദേഷ്യപ്പെട്ടു. എന്നിട്ടും എന്നോട് ഇത്ര അടുപ്പം എന്തിനാണ് തോന്നുന്നത്!!
“എന്തു ക്ഷീണം..!” ആന്റി മുഖം കോട്ടി ചോദിച്ചു.
“അതുപിന്നെ.. ആന്റി—”
“എനിക്കൊന്നും കേള്‍ക്കേണ്ട. മര്യാദയ്ക്ക് വണ്ടി ഓഫാക്കി വീട്ടില്‍ കേറ്. ഇന്നു രാത്രി നീ ഇവിടെ കിടക്കുമെന്ന് നിന്റെ വല്യമ്മയോട് ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു.”
“അടിപൊളി.” രാഹുല്‍ സന്തോഷത്തോടെ പറഞ്ഞു. “എന്റെ ബ്രോ, ഇന്ന് ഇവിടെ നമുക്ക് കഥയും പറഞ്ഞിരിക്കും.”
“ഓണപ്പാട്ടും ഓണത്തല്ലും ഒക്കെ വേണം.” രാഹുല്‍ അഭിപ്രായപ്പെട്ടു.
“നമ്മുടെ ജിം അഭിനവ് ഉണ്ടല്ലോ, അവനെ കൊണ്ട് ആരെയെങ്കിലും തല്ലിക്കാം.” ഫ്രാന്‍സിസ് പറഞ്ഞതും എല്ലാവരും ചിരിച്ചു.
“ആന്റി, ഞാൻ വീട്ടില്‍ പോയിട്ട് വരാം.”
“വേണ്ട. നി പോകും, പക്ഷേ തിരിച്ചു വരില്ല.” ആന്റി പറഞ്ഞത് കേട്ട് ആരൊക്കെയോ അടക്കി ചിരിച്ചു.
“ഞാൻ പോയി കുളിച്ചിട്ട് വരാം ആന്റി.” ഞാൻ തല ചൊറിഞ്ഞു.
“ഇവിടെ ഏഴു റൂമുണ്ട്, ഏഴ് ബാത്റൂമുണ്ട്, കുളിക്കാന്‍ വെള്ളവുമുണ്ട്.”
💬 Comments
View all comments