0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

വലിച്ച് ഇങ്ങോട്ട് കൊണ്ടു വാ.”

“പോടി രാക്ഷസി, ചേട്ടൻ അങ്ങനെ ഒന്നും എന്നോട് കാണിക്കില്ല.” ഡാലിയ അവളോട് പറഞ്ഞു.

എന്നാലും ഷാഹിദയുടെ വാക്കുകൾ അവളെ ശെരിക്കും ഭയപ്പെടുത്തിയിരുന്നു. എന്റെ വലതു സൈഡിൽ നിന്നിരുന്ന ഡാലിയ പെട്ടന്ന് എന്റെ വലത് കൈമുട്ടിന് അല്‍പ്പം മുകളിലായി അവളുടെ രണ്ടു കൈകള്‍ കൊണ്ടും മുറുകെ കെട്ടിപിടിച്ചു. അവളുടെ ശരീരം മുഴുവനും ചെറുതായി വിറയ്ക്കുന്നത് പോലും എനിക്ക് അറിയാൻ കഴിഞ്ഞു.

പാവം. അവളുടെ പേടി കണ്ടിട്ട് എന്റെ ഉള്ളില്‍ അവളോട് സംരക്ഷണഭാവം ഉണര്‍ന്നു.

“അവള്‍ പറഞ്ഞത് വിചാരിച്ച് നി പേടിക്കേണ്ട, ഡാലിയ. ഞാനല്ലേ കൂടെയുള്ളത്, നിനക്ക് ഒന്നും സംഭവിക്കാതെ ഞാൻ നോക്കിക്കോളാം.” അത്രയും പറഞ്ഞ ശേഷം അവളെ ചേര്‍ത്തു പിടിക്കണം എന്നുണ്ടായിരുന്നു. പക്ഷേ എന്റെ വലതു വശത്ത് നിന്നിട്ട് എന്റെ വലതു കൈയെ അവൾ കെട്ടിപിടിച്ചു നില്‍ക്കുന്നത് കൊണ്ട്‌ എനിക്ക് അവളെ ചേര്‍ത്തു പിടിക്കാന്‍ കഴിഞ്ഞില്ല.

എന്റെ വാക്കുകൾ അവളില്‍ സൃഷ്ടിച്ച മാറ്റം കണ്ട് ഞാൻ പോലും ആശ്ചര്യപ്പെട്ടു. അവളുടെ പേടി പെട്ടന്ന് മാറി. വിറയൽ ഉടനെ നിന്നു. എന്റെ കൈയിലെ മരണ പിടിത്തവും അല്‍പ്പം അയഞ്ഞു. മുഖത്ത് ശാന്ത ഭാവവും തെളിഞ്ഞു. “എന്നെ വെള്ളത്തിൽ കൊണ്ട് പോ ചേട്ടാ.” അവള്‍ തല ചെരിച്ച് എന്നെ നോക്കി പറഞ്ഞു.

ഇപ്പോഴും എന്റെ വലതു കൈ അവള്‍ കെട്ടിപിടിച്ചു തന്നെയാ വെച്ചിരുന്നത്. ഞങ്ങൾ ഒരുമിച്ച് നടന്ന് വെള്ളത്തില്‍ ഇറങ്ങി. മെല്ലെ മറ്റുള്ളവര്‍ക്ക് നേരെ നടന്നു. കാല്‍ മുട്ടും, പിന്നെ അര വരെ വെള്ളത്തിൽ മുങ്ങിയതും ഡാലിയ ചെറുതായി വിറച്ചു. എന്റെ കൈനെ അവള്‍ കൂടുതൽ

💬 Comments

View all comments