0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

ഓരോന്ന് പറഞ്ഞ്‌ അവിടെ തന്നെ ഇരുന്നു.

“അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു.” ഗായത്രി വളരെ സന്തോഷത്തോടെ പറഞ്ഞു.

“ഇത്ര എൻജോയ്മെന്റ് ഞാൻ പ്രതീക്ഷിച്ചില്ല.” അതികാംക്ഷയോടെ അഭിനവ് അല്‍പ്പനേരം വെള്ളത്തില്‍ നോക്കി നിന്നിട്ട് നെടുവീര്‍പ്പിട്ടു.

കുട്ടികൾ ഉറക്കം തുടങ്ങാൻ തുടങ്ങിയതും ഞങ്ങൾ പോകാൻ തീരുമാനിച്ചു.

അങ്ങനെ ഓരോരുത്തരും അവരവരുടെ അഭിപ്രായം പറഞ്ഞു കൊണ്ടാണ് തിരികെ നടന്നത്. വണ്ടി പാർക്ക് ചെയ്തിരുന്നു സ്ഥലത്ത്‌ വന്നതും കുടിക്കാന്‍ വെള്ളവും ജ്യൂസും ഞാൻ എല്ലാവർക്കും വാങ്ങി കൊടുത്തു.

അതുകഴിഞ്ഞ്‌ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അവര്‍ക്ക് കഴിക്കാൻ ഉള്ളതും കളിക്കാന്‍ ഉള്ളതും ഒരുപാട്‌ വാങ്ങിച്ചു കൊടുത്തു. അവരുടെ സന്തോഷവും ചിരിയും കണ്ടപ്പോ വല്ലാത്ത തൃപ്തി എനിക്ക് കിട്ടി. എന്റെ മനസ്സ് നിറഞ്ഞു.

“എന്തിനാ ബ്രോ ഇത്രയും കാശ് ചിലവാക്കി ഇതൊക്കെ വാങ്ങിച്ചു കൊടുത്തത്?” വാങ്ങിച്ചു കൂട്ടിയ കളിപ്പാട്ടങ്ങളും കഴിക്കാനുള്ള സാധനങ്ങളും കണ്ട് കണ്ണു തള്ളിയ രാഹുല്‍ ചോദിച്ചു.

സത്യത്തിൽ അവന്റെ ചോദ്യം എന്റെ ഉള്ളില്‍ ദേഷ്യത്തേയാണ് ഉണര്‍ത്തിയത്.

ഒരു ദിവസത്തെ ആയുസ് പോലും എന്റെ മോൾക്ക് ഉണ്ടായിരുന്നില്ല. അവളെ കൊതി തീരെ കാണാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. അവളെ പൊന്ന് പോലെ വളര്‍ത്താനും, അവള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുക്കാനും, സ്നേഹത്തോടെ അവളെ മാറോട് ചേര്‍ത്തു പിടിച്ച് കൊഞ്ചിക്കാനും, എന്നെ പപ്പാ എന്ന് വിളിച്ചു കേള്‍ക്കാനുമൊക്കെ എത്രമാത്രം ഞാൻ ആഗ്രഹിച്ചു എന്ന് എനിക്കേ അറിയൂ. പക്ഷേ ആ ഭാഗ്യം ഒന്നും എനിക്ക് പറഞ്ഞിട്ടില്ല.

“കളിപ്പാട്ടങ്ങള്‍ എന്തിന് വാങ്ങിയെന്ന് കുട്ടികൾ അതു വച്ച് കളിക്കുമ്പോ നിങ്ങള്‍ക്ക് മനസ്സിലായിക്കോളും. പിന്നെ കഴിക്കാനുള്ളത് കുട്ടികള്‍ മത്സരിച്ച് കഴിക്കുമ്പോ നിങ്ങൾ അതിനെ കണ്ട് ആസ്വദിച്ചാൽ

💬 Comments

View all comments