0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.6K

എന്ന് മാത്രമാ ആന്റിയും ഡാലിയയും ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട്‌ നിങ്ങളുടെ പ്രണയത്തെ കുറിച്ച് ബ്രോ കുറച്ചെങ്കിലും പറഞ്ഞേ മതിയാകൂ.” രാഹുലും ഏറ്റുപിടിച്ചു.

മറ്റുള്ളവരും അവനെ പിന്താങ്ങി. അതോടെ തലയാട്ടി ഞാനും സമ്മതിച്ചു.

“ഞാൻ കഴിയുന്നത്ര ചുരുക്കി പറയാം.”

ഉടനെ എല്ലാവരും തലയാട്ടി.

“ഞങ്ങൾ രണ്ടു കുടുംബവും പണ്ടേ ഫാമിലി ഫ്രണ്ട്സായിരുന്നു. അതുകൊണ്ട്‌ കുഞ്ഞിക്കാലം തൊട്ടേ, ഞാനും ഡെയ്സിയും ഡാലിയയും ഒരുമിച്ചാണ് വളര്‍ന്നത്. ഓർമ്മ വെച്ച കാലം തൊട്ടേ ഡെയ്സി എന്നോട് കൂടുതൽ സ്വാതന്ത്ര്യം കാണിച്ചിരുന്നു, എനിക്ക് മാത്രം കാണാൻ കഴിഞ്ഞിരുന്ന ഇഷ്ട്ടം അവളുടെ കണ്ണുകളില്‍ തെളിഞ്ഞ് നില്‍ക്കുമായിരുന്നു. എന്റെ കണ്ണില്‍ നിന്നും അതേ ഇഷ്ട്ടം അവളും അറിയുന്നുണ്ടായിരുന്നു.” പറഞ്ഞു നിർത്തിയിട്ട് ഗ്ളാസിൽ നിന്നും ചെറിയൊരു സിപ്പ് ഞാൻ എടുത്തു.

“ബാക്കി പറ ബ്രോ..” അന്‍സാര്‍ ധൃതിപിടിച്ചു.

“അന്ന് എനിക്ക് വെറും പതിനൊന്ന് വയസ്സും ഡെയ്സിക്ക് എട്ടും. പ്രണയം എന്തെന്നോ, വികാരം എന്തെന്നോ, വിവാഹം എന്തെന്നോപോലും ഞങ്ങൾ അറിയാത്ത പ്രായം. പക്ഷേ, ആ പ്രായത്തില്‍ ഒരു കാര്യം മാത്രം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു..... ഞങ്ങളുടെ രണ്ട് മനസ്സും ഒറ്റ മനസ്സായി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന സത്യം. ഓരോ നിമിഷം കഴിയുന്തോറും ഞങ്ങൾക്കിടയിലുള്ള സ്നേഹം വര്‍ധിച്ചു കൊണ്ടിരുന്നു. ദിവസങ്ങൾ കഴിയവെ പ്രണയം എന്താണെന്ന് ഞങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. ആ പ്രണയം ഞങ്ങളുടെ അസ്ഥിക്ക് പിടിച്ച് വളരാനും തുടങ്ങി.”

“ചേട്ടാ...” പെട്ടന്ന് ഗായത്രി തടസപ്പെടുത്തിയതും കഥ നിര്‍ത്തി ഞാൻ അവളെ നോക്കി.

അവള്‍ തടസ്സം സൃഷ്ടിച്ചതിൽ മറ്റുള്ളവരുടെ മുഖത്ത് അതൃപ്തി പ്രകടമായെങ്കിലും ആരും അവളെ ഒന്നും പറഞ്ഞില്ല.

“ഡെയ്സിയും ഡാലിയയും ഐഡന്റിക്കൽ

💬 Comments

View all comments