ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]
മാറ്റി.
ഡാലിയയുമായി നടന്ന കാര്യങ്ങൾ എല്ലാം എന്റെ മനസ്സിനെ പൊള്ളിച്ചത് പോലെ പെട്ടന്ന് എന്റെ മനസ്സ് വല്ലാതെ നൊന്തു പിടഞ്ഞു.... ഉള്ളില്‍ ഉണങ്ങി തുടങ്ങിയ മുറിവുകൾ പൊട്ടി പുതിയ വേദനകളെ സൃഷ്ടിച്ചു. പക്ഷേ ആ വേദനകള്‍ എന്റെ മനസ്സിന്റെ ആഴത്തില്‍ ഇറങ്ങി വീണ്ടും വളരാൻ ഞാൻ അനുവദിച്ചില്ല. പതിയെപ്പതിയെ ആണെങ്കിലും കഴിഞ്ഞുപോയ എല്ലാ വേദനകളിൽ നിന്നും കര കയറാന്‍ ശ്രമിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഉറങ്ങി കിടക്കുന്ന ഡാലിയയെ നോക്കി ഞാൻ പുഞ്ചിരിച്ചു. ഇവളെ കാണുമ്പോ വല്ലാത്ത സന്തോഷം... ഉള്ളില്‍ വല്ലാത്ത പിടിവലി.... പക്ഷേ ഉള്ളില്‍ അവള്‍ക്കു വേണ്ടി എന്തോ കിനിയുന്നു.
പെട്ടന്ന് ഫോൺ ശബ്ദിച്ചതും അതിലേക്ക് നോക്കി. അല്ലി ആണെന്ന് കണ്ടതും ഉള്ളില്‍ വാത്സല്യം നിറഞ്ഞു.
എടുത്ത് അവളോട് കുറച്ചുനേരം സംസാരിച്ചു. അരുളും ഉണ്ടായിരുന്നു. അവനും എന്നോട് സംസാരിച്ചു.
നാട്ടില്‍ നിന്നും തിരിക്കും മുമ്പ് അവരെ ഞാൻ വിളിച്ചിരുന്നു. ഞാനും ഡാലിയയും അഞ്ചു മണിക്ക് എത്തുമെന്നും പറഞ്ഞായിരുന്നു. അഞ്ചു മണി കഴിഞ്ഞിട്ടും ഞങ്ങൾ കാണാത്തത് കൊണ്ടാ അവർ വിളിച്ചത്. ഞങ്ങൾ ഏഴരയ്ക്ക് എത്തുമെന്ന് അവരോട് പറഞ്ഞിട്ട് ഞാൻ വച്ചു.
ഒടുവില്‍ ഏഴരയ്ക്ക് നീലഗിരിയിലുള്ള എന്റെ വലിയ കോട്ടേജ് ഗേറ്റിന് മുന്നില്‍ കൊണ്ട് വണ്ടി നിര്‍ത്തി. ഞാൻ ഇറങ്ങി ചെന്ന് ഗേറ്റ് തുറന്ന് ഇട്ടിട്ട് വീണ്ടും വണ്ടിയില്‍ കേറി. വണ്ടി അകത്ത് കൊണ്ട് നിര്‍ത്തിയതും ഡാലിയ ഉറക്കം മുറിഞ്ഞ് എഴുനേറ്റു. അവൾ സീറ്റ് നേരെയാക്കിയിട്ട് കോട്ടേജിനെ വിടര്‍ന്ന കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു.
“ഇത് വലിയ കോട്ടേജ് ആണല്ലോ ചേട്ടാ...! കാണാന്‍ പഴയ കാല ലൂക്കും എടുപ്പും ഉണ്ട്... നല്ല ഭംഗിയും.” അതേ വിടര്‍ന്ന കണ്ണുകളോടെ ഡാലിയ എന്നെയും നോക്കി. ഉത്സാഹവും സന്തോഷവും ഒക്കെ മുഖത്ത് കാണാന്‍ കഴിഞ്ഞു. “ഇവിടെ എത്ര മുറികള്‍ ഉണ്ട്..?”
അവൾട ഉത്സാഹവും സന്തോഷവും കണ്ടിട്ട് എന്റെ ഉള്ളിന്റെ ഉള്ളില്‍ കൂടുതൽ മാറ്റങ്ങള്‍ സംഭവിക്കുന്നത് പോലെ തോന്നി.
“ഇവിടെ മൂന്ന് ബെഡ്റൂമുകളുണ്ട്, അതിനൊക്കെ അറ്റാച്ഡ് ബാത്റൂം സൌകര്യങ്ങളും ഉണ്ട്. പിന്നെ ഒരു ഹാൾ, ഒരു കുഞ്ഞ് പ്രാക്ടീസ് ഹാൾ, ഒരു ഹോം തിയേറ്റര്‍ റൂം, വലിയ കിച്ചൻ. ഇത്രയുമാണ് ഇവിടത്തെ സൌകര്യങ്ങള്‍.”
അതും പറഞ്ഞ് ഞാൻ വണ്ടി ഓഫാക്കി. വണ്ടിയില്‍ തന്നെ വച്ചിരുന്ന എന്റെ കോട്ടേജ് കീയും എടുത്തുകൊണ്ട് ഞാൻ ഇറങ്ങി. ഡാലിയയും ഉത്സാഹത്തോടെ ഇറങ്ങി വന്നു. ചെറിയ തണുപ്പുള്ളത് കൊണ്ട് അവൾ വിറച്ചു കൊണ്ട് കൈകൾ വേഗത്തിൽ തിരുമ്മി. പക്ഷേ അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം നിറഞ്ഞു നിന്നു.
ഞാൻ വാതില്‍ തുറന്ന് പിടിച്ചുകൊണ്ട് അവളെ നോക്കി. അവൾ ചിരിച്ചുകൊണ്ട് വീട്ടില്‍ ഓടി കേറി. വീടാകെ ചിത്രശലഭം പോലെ പറന്നു നടന്ന് എല്ലാം സന്തോഷത്തോടെ അവള്‍ കണ്ടു.
അന്നേരം കൊണ്ട് വണ്ടിയില്‍ നിന്നും അവളുടെ ട്രാവല്‍ ബാഗും മറ്റു സാധനങ്ങളും ഞാൻ അകത്തേക്ക് എടുത്തു കൊണ്ടു വന്നു. അവളുടെ ബാഗ് ഞാൻ ഒരു ബെഡ്റൂമിൽ കൊണ്ടു വച്ചു. അന്നേരം ഡാലിയ റൂമിൽ കേറി വന്നു.
“ഇതാണോ എന്റെ റൂം?” അവള്‍ നടന്നു ചെന്ന്
💬 Comments
View all comments