Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]
എന്റെ പേടി.... ആ ഭയത്തില്‍ നിന്നും തുടങ്ങിയതാണ് എന്റെ ഈ ദേഷ്യം. അവളോടുള്ള ദേഷ്യം ഞാൻ അറിയാതെ ചേട്ടനോട് കാണിച്ച് പോകുന്നു.
“ശെരി വാ, നിന്റെ ദേഷ്യം കൂടിക്കൂടി നി എന്നെ കടിച്ചു തിന്നും മുമ്പ് നമുക്ക് പോയേക്കാം. അവിടെ ചെന്ന് നല്ലോണം നി റസ്റ്റ് എടുത്താൽ മതി. നിന്റെ ദേഷ്യവും ടെൻഷനും ഒക്കെ മാറും.” പറഞ്ഞിട്ട് ചേട്ടൻ പുറത്തേക്ക് നടന്നു. ഞാനും ഉള്ളിലെ ക്ഷോഭം മറച്ചു കൊണ്ട് ചേട്ടന്റെ കൂടെ പോയി.
ചേട്ടൻ നേരെ ചെന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്നു പിടിച്ചിട്ട് എന്നെ നോക്കി.
“ഒരു കാര്യം ചെയ്യ്..” പെട്ടന്ന് ചേട്ടന്റെ കണ്ണില്‍ കുസൃതി നിറയുന്നത് കണ്ടപ്പോ ചേട്ടനോട് ഇഷ്ട്ടം കൂടിക്കൂടി വന്നു. ഇപ്പൊ ഉള്ളില്‍ ഉണ്ടായിരുന്ന എന്റെ ദേഷ്യം ഒക്കെ പെട്ടന്ന് മാറുകയും ചെയ്തു.
“എന്തു കാര്യം ചെയ്യണം?” ഞാൻ സംശയത്തോടെ ചോദിച്ചു.
“ഈ വണ്ടി നി ഓടിക്ക്.” ചേട്ടൻ സിമ്പിളായി പറഞ്ഞതും ഞാൻ ഞെട്ടി നിന്നു.
“അയ്യോ ..വേണ്ട ചേട്ടാ.” ഒടുവില്‍ ഞെട്ടല്‍ മാറിയതും ഞാൻ പറഞ്ഞു. “പപ്പേടെ ചെറിയ കാര്‍ ഓടിച്ച പരിചയം അല്ലേ എനിക്കുള്ളത്... അതും നമ്മുടെ തീരദേശത്ത് കൂടി ഓടിച്ച എക്സ്പീരിയൻസ് മാത്രമേ ഉള്ളു. ഇത് വലിയ വണ്ടിയല്ലേ.. പോരാത്തതിന് അറിയാത്ത സ്ഥലങ്ങളും ഹൈവേയും ഒക്കെ ഉണ്ടല്ലോ. എനിക്ക് പേടിയാ”
“വല്യ വണ്ടി ഒന്നും സാരമില്ല. ട്രാഫിക്കും തീരെയില്ല. പിന്നെ ഈ വണ്ടി നി ഓടിച്ചു തുടങ്ങിയതും നിന്റെ പേടിയൊക്കെ മാറിക്കോളും.”
“വേണ്ട.. വേണ്ട. എന്റെ പേടി മാറില്ല... കാലന്റെ ഈ പോത്തിനെ ഞാൻ ഓടിക്കില്ല... എനിക്ക്
💬 Comments
View all comments