0%

Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]

Author : Erosgol Read All Parts 4.2K

ചെയ്തു. ചേട്ടൻ എന്റെ ബെഡ്ഡിൽ കേറി ഇരുന്നു.

കുറച്ചു നേരം ചേട്ടൻ മൊബൈലില്‍ എന്തോ ചെയ്തു കൊണ്ടിരുന്നു. പക്ഷേ ഇടക്ക് ഉറക്കം തൂങ്ങി വീണപ്പോ ഞാൻ ചിരിച്ചു.

“ചേട്ടൻ ബെഡ്ഡിൽ കിടന്നോ. എനിക്ക് കഴിഞ്ഞതും ഞാൻ ചേട്ടനെ ഉണര്‍ത്താം.”

ചേട്ടൻ ഉടനെ മൊബൈൽ മാറ്റി വച്ചിട്ട് ബെഡ്ഡിൽ മലര്‍ന്നു കിടന്നു. കിടന്നതും ചേട്ടന്റെ കണ്ണുകൾ അടഞ്ഞു. എനിക്ക് പിന്നെയും സങ്കടം തോന്നി. അത്രമാത്രം ക്ഷീണം ഉള്ളത് കൊണ്ടല്ലേ കിടന്ന ഉടനെ ചേട്ടൻ ഉറങ്ങിയത്. എനിക്ക് ചേട്ടന്റെ അടുത്ത് ചെന്നിരിക്കാൻ കൊതി തോന്നി. പക്ഷെ കുറെ കാര്യങ്ങൾ പ്രിപ്പെയർ ചെയ്യാനുള്ളത് കൊണ്ട്‌ ഞാൻ അതിലേക്ക് ചിന്ത മാറ്റി.

മൂന്ന്‌ മണിക്കൂര്‍ കഴിഞ്ഞ് ഏറെകുറെ എല്ലാം ഞാൻ പ്രിപ്പെയർ ചെയ്തു കഴിഞ്ഞെന്ന വിശ്വാസം ഉണ്ടായപ്പോഴാ ആശ്വാസം തോന്നിയത്‌. ആ സമയത്താണ് ചേട്ടൻ എന്തോ സ്വപ്നം കണ്ട്, വേദനയില്‍ പിടഞ്ഞു കൊണ്ട്‌ ഡെയ്സിയുടെ പേര്‌ മന്ത്രികാന്‍ തുടങ്ങിയത്‌.

ഞാൻ വേഗം ഓടിച്ചെന്ന് ബെഡ്ഡിൽ കേറി ചേട്ടന്റെ അടുത്ത് മുട്ടിൻ മേൽ ഇരുന്നു. “ചേട്ടാ...” ഞാൻ വെപ്രാളം പിടിച്ച് അല്‍പ്പം കുനിഞ്ഞ് ചേട്ടനെ കുലുക്കി വിളിച്ചു.

ചേട്ടൻ ഉണര്‍ന്നില്ല. പക്ഷേ ആ സ്വപ്നം മാഞ്ഞു പോയത് പോലെ ചേട്ടൻ നിശ്ചലമായി കിടന്നു.

കുറെ നേരം ഞാൻ ചേട്ടനെ നോക്കിയിരുന്നു. എനിക്ക് ചേട്ടനെ എത്ര കണ്ടാലും മതിയാവില്ല.

പെട്ടന്ന് ചേട്ടൻ ഉറക്കത്തിൽ ചിരിച്ചു. എന്തെങ്കിലും നല്ല സ്വപ്നം കണ്ടിട്ടുണ്ടാവണം.

ഉറക്കത്തിൽ ചേട്ടൻ ഡെയ്സിയോട് എന്തോ പറഞ്ഞു. പക്ഷേ എനിക്ക് വ്യക്തമായില്ല. ഉറക്കത്തിൽ പോലും ഡെയ്സിയെ കുറിച്ച് പറയുന്നത് കേട്ട് എനിക്ക് ശെരിക്കും അസൂയ തോന്നി.

💬 Comments

View all comments