Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]
ധൃതിയില്‍ പറഞ്ഞു നിര്‍ത്തി. “പിന്നേ, അവന്‍ എന്നെ ഭീമന്‍ എന്ന് തന്നെയാ വിളിക്കാറുള്ളത്... ഞങ്ങൾ ഒറ്റക്കുള്ളപ്പോ മാത്രമേ അവൻ അങ്ങനെ വിളിക്കു.” അയാള്‍ പറഞ്ഞിട്ട് ചിരിച്ചു.
അതുകേട്ട് ഞാനും വായ് പൊത്തി ചിരിച്ചു.
“ഇനി മോള് ചെന്ന് ഇന്റര്‍വ്യൂ കഴിഞ്ഞ കാര്യം അവനെ വിളിച്ചു പറ.” അത്രയും പറഞ്ഞിട്ട് സാമുവേല്‍ ചേട്ടൻ വേഗം പുറത്തേക്ക് പോയി.
അവിടെ ഇരുന്നുകൊണ്ട് ഞാൻ ചേട്ടനെ വിളിച്ചു. ഇരുപത് മിനിറ്റിൽ ചേട്ടൻ പുറത്ത് പാർക്കിംഗിൽ എത്തുമെന്ന് പറഞ്ഞതും ഞാൻ എഴുനേറ്റ് പുറത്തേക്ക് നടന്നു. ഇവിടെ നിന്ന് പാര്‍ക്കിംഗിൽ നടന്നെത്താൻ തന്നെ അര മണിക്കൂര്‍ വേണം. ഞാൻ സ്പീഡായി നടന്നു.
പാർക്കിംഗ് എത്തിയപ്പോ ചേട്ടൻ അവിടെ ഉണ്ടായിരുന്നു. ഞാൻ ചെന്ന് വണ്ടിയില്‍ കേറി.
“ഇന്റര്‍വ്യൂ എങ്ങനെ ഉണ്ടായിരുന്നു?” പ്രതീക്ഷയോടെ ചേട്ടൻ ചോദിച്ചു.
“കിട്ടുമെന്ന വിശ്വസമുണ്ട്. എന്നാലും ഒരു പേടി.” ഞാൻ പറഞ്ഞു. “ഞാൻ സെലക്ട് ആയെങ്കിൽ മൂന്ന് ദിവസത്തില്‍ എന്റെ ഓഫർ ലെറ്റർ എനിക്ക് മെയിലിൽ വരും , അപ്പോ ഇങ്ങോട്ട് വന്ന് എഗ്രിമെന്റ് സൈന്‍ ചെയ്യണം.”
മൂന്ന് ദിവസം കൂടി ഇവിടെ ചേട്ടന്റെ കൂടെ കഴിയാമെന്ന് ചിന്തിച്ചതും എന്റെ മനസ്സ് തുള്ളിച്ചാടി. പക്ഷേ ജോലിക്ക് കേറിയാല്‍ പിന്നേ ചേട്ടനെ വിട്ട് ഹോസ്റ്റലില്‍ താമസിക്കേണ്ടി വരും... എന്നാലും സാരമില്ല.. വെറും അര മണിക്കൂര്‍ മാത്രം അകലെയല്ലേ ചേട്ടൻ ഉള്ളത്. ഞാൻ സമാധാനിച്ചു.
വീട്ടിലേക്ക് പോകുന്ന വഴിക്ക് ഹോട്ടലിൽ കേറി കഴിച്ചു. എന്റെ ചിന്തകൾ ചേട്ടനെ ചുറ്റിപറ്റിയായിരുന്നു. ചേട്ടനെ കുറിച്ച് എല്ലാം അറിയാം എന്നാ ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഒരുപാട് കാര്യങ്ങൾ ഇനിയും അറിയാനുണ്ടെന്ന്
💬 Comments
View all comments