Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]
വന്നിട്ട് എന്റെ കൈയിൽ നിന്നും തുണിയൊക്കെ പിടിച്ചു വാങ്ങി കൊണ്ട് അവള്‍ പുറത്തേക്ക് പോയി.
കുറച്ചു നേരം ഞാൻ അവള്‍ പറഞ്ഞതിനെ തന്നേ ആലോചിച്ചു നിന്നു.
പക്ഷേ കൂടുതൽ ചിന്തിച്ചാൽ ശെരിയാവില്ല. അതുകൊണ്ട് ഞാൻ ചെന്ന് ത്രീ ഫോര്‍ത്തും ലൂസ് ടീ ഷര്‍ട്ടും എടുത്തിട്ടിട്ട് ഹാളില്‍ ചെന്നു.
അവളെ അവിടെ കണ്ടില്ല. പുറത്തും ചെന്നു നോക്കി. അവിടെയും കണ്ടില്ല. ഒടുവില്‍ കിച്ചനിൽ എന്തൊക്കെയോ ചെറിയച്ചെറിയ ഒച്ചപ്പാട് കേൾക്കാൻ തുടങ്ങിയതും അങ്ങോട്ട് പോയി നോക്കി.
“ചേട്ടന് ചായ വേണോ കോഫി വേണോ?” എന്നെ നോക്കാതെ ഫ്രിഡ്ജിൽ നിന്നും പാല്‍ എടുക്കുന്നതിനിടെ അവള്‍ ചോദിച്ചു.
എനിക്ക് കോഫീയും ചായയും ഒരുപോലെ ഇഷ്ട്ടമാണ്. പക്ഷേ ചില സമയങ്ങളില്‍ എനിക്ക് ഏതെങ്കിലും ഒന്നിനോട് കൂടുതൽ താല്‍പര്യം തോന്നാറുണ്ട്. അത് അവള്‍ക്കും അറിയാവുന്നത് കൊണ്ടാ അവള്‍ അങ്ങനെ ചോദിച്ചത്.
“ഏതായാലും മതി.”
അവള്‍ മിണ്ടാതെ ചെന്ന് ചായ വച്ചു. അല്‍പ്പനേരം ഞാൻ അവളെ തന്നെ നോക്കി കസേരയില്‍ ഇരുന്നു. അവളുടെ അപ്രസന്നമായ മുഖം കണ്ടിട്ട് എനിക്ക് നല്ല വിഷമമുണ്ടായി.
ഞാൻ നാട്ടില്‍ ഓണത്തിന് പോയത് തൊട്ട് എന്നോട് തൊടങ്ങിയതാണ് ഇവളുടെ ഈ തൊട്ടവാടിത്തരം. ഈയിടെയായി വലിയ കാരണങ്ങൾ ഒന്നും ഇല്ലാതെ എന്നോട് പെട്ടന്ന് പെട്ടന്നാണ് പിണങ്ങുന്നുമുണ്ട്.. ചിലപ്പോ എന്നോട് ദേഷ്യവും കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവൾ ഇങ്ങനെയൊക്കെ എന്ന് അറിയാമെങ്കിലും എന്റെ മനസ്സ് അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ അനുവദിക്കുന്നില്ല.
“എടി കള്ളി.” എഴുനേറ്റ് ചെന്ന് ചായ തിളയ്ക്കുന്നത് നോക്കി നിന്ന അവളുടെ ഇടുപ്പിൽ വിരൽ കൊണ്ട് ഒരു കുത്ത് കൊടുത്തതും ചിരിച്ചുകൊണ്ട് അവള്‍ ചാടി
💬 Comments
View all comments