0%

Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]

Author : Erosgol Read All Parts 4.2K

ബിസി. അതനാല എങ്കളുക്ക് വര മുടിയാത്.” അത്രയും പറഞ്ഞിട്ട്, ഞാൻ കാണില്ലെന്ന് കരുതി, എന്തോ സിഗ്നല്‍ കൊടുക്കാൻ എന്നപോലെ അല്ലി ഡാലിയക്ക് കണ്ണിറുക്കി കാണിച്ചു. അവരുടെ ആ കോഡ് ഒന്നും എനിക്ക് മനസ്സിലായില്ല.

ഓഹോ, ഇവർ രണ്ടും വളരെ പെട്ടന്ന് തന്നെ കൂട്ട് കള്ളികളായി മാറി കഴിഞ്ഞു അല്ലേ...!! ഉള്ളില്‍ ഞാൻ ചിരിച്ചു.

ചായ കുടിച്ചിട്ട് ഞങ്ങൾ മൂന്നുപേരും മണിക്കൂറോളം സംസാരിച്ചിരുന്നു. എട്ടു മണിക്ക് അല്ലി പോകാൻ എണീറ്റു.

“ഇവിടെ നിന്ന് കഴിച്ചിട്ട് പോ, അല്ലി.” ഡാലിയ പറഞ്ഞു.

“വേണ്ട അക്കാ. നാൻ അങ്ക പോയി അണ്ണാ കൂട കഴിക്കാം.” പറഞ്ഞ്‌ പുഞ്ചിരിച്ചിട്ട് അല്ലി പോയി.

അവൾ വീട് എത്തും വരെ ഞാനും ഡാലിയയും പുറത്ത്‌ അവളെയും നോക്കി നിന്നു . ശേഷം അകത്ത് വന്നിട്ട് ഞാനും ഡാലിയയും ചേര്‍ന്ന് രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കി കഴിച്ചിട്ട് കിടക്കാന്‍ അവരവരുടെ റൂമിലേക്ക് ചെന്നു.

ലൈറ്റ് ഓഫ് ചെയ്തിട്ട് നൈറ്റ് ലാമ്പ് ഒന്നാക്കി ഞാൻ കിടന്നു. എനിക്ക് ഉറക്കം വന്നില്ല. വെറുതെ മലര്‍ന്നു കിടന്നിട്ട് ഓരോന്ന് ഞാൻ ആലോചിച്ച് കൊണ്ടിരുന്നു.

പാതിരാത്രി കഴിഞ്ഞിട്ടും ഉറക്കം വന്നില്ല. പെട്ടന്ന് ഡാലിയ എന്റെ റൂം തള്ളിത്തുറന്ന് അകത്തേക്ക് ഓടി വന്ന് ലൈറ്റ് ഇട്ടിട്ട് കിതച്ചു കൊണ്ട്‌ നിന്നു. അവളുടെ ഭയന്നു വിറച്ച ഭാവം കണ്ടിട്ട് ഞാൻ വേഗം എഴുനേറ്റ് അവള്‍ക്കടുത്തേക്ക് പോയി.

“ഡാലി.... എടി എന്താ പറ്റിയേ?” അവളുടെ തോളില്‍ ഞാൻ കൈ വച്ചതും ഡാലിയ നടുങ്ങി.

“ഞാൻ ഇവിടെ കിടക്കാം.” ഡാലിയ വിറയൽ മാറാതെ പറഞ്ഞു. “അവിടെ ഒറ്റക്ക് എനിക്ക് പേടിയാവുന്നു.

💬 Comments

View all comments