0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.9K

ഡെയ്സിയുടെ ചിന്തകൾ തന്നെയാണ് കൂടുതലായി ചേട്ടന്റെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നത് എന്നും അറിയാം.

എന്തൊക്കെയായാലും ചേട്ടന് എന്നോടുള്ള സ്നേഹം വര്‍ധിച്ചു കൊണ്ട്‌ പോകുന്നതും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എത്രതന്നെ ഡെയ്സി ചേട്ടന്റെ മനസ്സിൽ നിറഞ്ഞു നിന്നാലും ഞാനും ചേട്ടന്റെ മനസ്സിൽ അതുപോലെ നിറഞ്ഞു നിന്ന് ചേട്ടനെ കാൻഫുഷനിൽ ആക്കി വല്ലാത്തൊരു അവസ്ഥയില്‍ എത്തിക്കുന്നു എന്ന് ഇടക്കൊക്കെ ചേട്ടന്റെ കണ്ണുകളില്‍ നിന്നും ഞാൻ കണ്ടു മനസ്സിലാക്കിയതാണ്.

ഇന്ന്‌ ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന് കരുതി ചേട്ടൻ എന്റെ സ്വന്തമായി എന്നല്ല അര്‍ഥം... അങ്ങനെ ചിന്തിക്കാൻ ഞാൻ വിഡ്ഢി ഒന്നുമല്ല. ചേട്ടന്റെ ഉള്ളിലെ മുറിവുകള്‍ക്ക് ആഴം കൂടുതലാണ്.. അത് മെല്ലെമെല്ലെ മാത്രമേ ഉണങ്ങു. ഞാൻ വേണം ക്ഷമ കാണിക്കാൻ. ഇല്ലെങ്കില്‍ ചേട്ടനെ ചിലപ്പോ എനിക്ക് നഷ്ടമായി പോകും.

ചേട്ടൻ ഒരു പെണ്ണിനെ ഭാര്യയായി സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ ആ പെണ്ണ് ഞാൻ മാത്രമായിരിക്കും എന്നെനിക്ക് അറിയാം. വേറെ ആരെയും ചേട്ടന് സ്വീകരിക്കാൻ കഴിയില്ല. പക്ഷേ ഇനിയൊരു ഭാര്യ വേണം എന്ന് ചേട്ടൻ തീരുമാനിക്കുമോ എന്നതാണ് യാഥാര്‍ത്ഥ ചോദ്യം. എന്നെ ഭാര്യയായി സ്വീകരിക്കാൻ ചേട്ടന് കഴിഞ്ഞില്ലെങ്കിലും സാരമില്ല... പക്ഷേ എന്റെ മരണം വരെ ഇതുപോലെ ചേട്ടനെ ചുറ്റിപറ്റി ജീവിക്കാൻ കഴിഞ്ഞാല്‍ തന്നെ ധാരാളം.

ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ ചേട്ടന്റെ കഴുത്തിൽ നിന്നും മുഖം മാറ്റി ചേട്ടന്റെ മുഖത്തേക്ക് നോക്കി. ചേട്ടൻ പുഞ്ചിരിച്ചു.

എന്റെ മുഖം പെട്ടന്ന് ചുവന്നു തുടുത്തു. സാധാരണ തോന്നുന്നതിനേക്കാളും നൂറിരട്ടി നാണമാണ് ഇപ്പൊ എനിക്കുണ്ടായത്. ഈ അടുത്ത കാലത്തൊന്നും ചേട്ടനെ എനിക്ക് ഫേസ് ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായി. നാണിച്ച് ചിരിച്ചുകൊണ്ട്

💬 Comments

View all comments