ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
ചെയ്യുന്നത് കൊണ്ടോ, വെറുതെ സംസാരിക്കാനോ പരിചയപ്പെടാനും വരുന്നത് കണ്ടാലോ, ചേട്ടൻ അതിലൊന്നും അനാവശ്യമായി ഇടപെട്ടില്ല. ചിലരുടെ മോശപ്പെട്ട നോട്ടമോ മോശപ്പെട്ട കമന്റോ ആണെങ്കിൽ പോലും ചേട്ടൻ ഉടനെ ചാടിക്കേറി ഇടപെട്ടില്ല. ആദ്യം ഞങ്ങളുടെ മുഖഭാവങ്ങളും പ്രതികരണങ്ങളും എന്താണെന്ന് ചേട്ടൻ നോക്കും. ഞങ്ങൾക്ക് അത് ഇഷ്ടപ്പെടില്ലെങ്കിലോ, ഞങ്ങൾക്ക് വെറുപ്പായി ഫീൽ ചെയ്താലോ, കരച്ചിലോ ദേഷ്യമോ, അങ്ങനെ എന്തെങ്കിലുമൊക്കെ കണ്ടാല്‍ മാത്രമേ ചേട്ടൻ ഇടപെടുകയുള്ളു. പിന്നെ അവിടെ സംസാരം ഒന്നും ഉണ്ടാവില്ല എന്നേയുള്ളു. അവന്മാരുടെ കരച്ചിലും നിലവിളിയും മാത്രമേ കേള്‍ക്കു.
ഒരിക്കല്‍ ചേട്ടനോട് ഡെയ്സി ചോദിച്ചതാണ്, “ആരെങ്കിലും ഞങ്ങളോട് വളരെ മോശമായ കാര്യങ്ങൾ പറഞ്ഞാൽ, പക്ഷേ അതിനെ ഞങ്ങൾക്ക് ആസ്വദിക്കാനാണ് തോന്നുന്നതെങ്കിൽ ചേട്ടൻ എങ്ങനെ പ്രതികരിക്കും..?” —. അപ്പോ മറുപടിയായി ചേട്ടൻ പറഞ്ഞത്, “എല്ലാവർക്കും അവരുടേതായ ഇഷ്ട്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്, ഡെയ്സി. അതൊക്കെ അവരവരുടെ അവകാശങ്ങളാണ്. ആരെങ്കിലും നിന്നോട് എത്ര തന്നെ ചീത്തയായ കാര്യങ്ങൾ പറഞ്ഞ് അതൊക്കെ നിനക്ക് ഇഷ്ട്ടമായാൽ, അതിലൊന്നും എനിക്ക് തെറ്റ് പറയാനാവില്ല. കുറ്റം പറയാനുള്ള അവകാശവും എനിക്കില്ല. നിന്റെ സ്വാതന്ത്ര്യത്തിന് എതിരായി ഞാൻ എന്തിന് പ്രതികരിക്കണം.”
ഞാൻ പിന്നെയും ചേട്ടനെ നോക്കിയപ്പോ ചേട്ടൻ എന്നെ തന്നെ നോക്കുന്നതാണ് കണ്ടത്. ഞങ്ങളുടെ കണ്ണുകൾ തമ്മില്‍ ഇടഞ്ഞതും ചേട്ടൻ വേഗം നോട്ടം മാറ്റി.
“റൂബിന്‍, ഡാലിയ...!!”
അന്നേരം ആരോ എന്നെയും ചേട്ടനെയും വിളിക്കുന്നത് കേട്ടു. ഈ ശബ്ദം എവിടെയോ ഞാൻ കേട്ടിട്ടുണ്ട്.
സാമുവേല്‍ അണ്ണൻ...!! ഉടനെ ആ ശബ്ദം ഞാൻ തിരിച്ചറിയുകയും ചെയ്തു.
ശബ്ദം വന്ന ദിക്കില്‍ ഞാൻ നോക്കി. സാമുവേല്‍ അണ്ണനും ഏതോ ഒരു സ്ത്രീയും പുഞ്ചിരിച്ചു കൊണ്ട് ചേട്ടന്റെ അടുത്തേക്ക് വരുന്നത് കണ്ടു. എന്നോട് സംസാരിച്ചു നിന്ന സ്ത്രീകളോട് ഞാൻ യാത്ര പറഞ്ഞ് വേഗം ചേട്ടന്റെ അടുത്തേക്ക് പോയി.
സാമുവേല്‍ അണ്ണൻ കുന്നൂരിൽ ആണോ താമസം?
“ഡാലിയ.” അണ്ണൻ എന്നെ കണ്ടതും പുഞ്ചിരിച്ചു. “ഇത് എന്റെ ഭാര്യ. പേര് മല്ലിക.” അണ്ണൻ എനിക്കവരെ പരിചയപ്പെടുത്തി തന്നു.
മല്ലിക ചേച്ചി എന്നെ സൂക്ഷിച്ചു നോക്കി. “എങ്കയോ പാത്ത മാതിരി ഇരുക്കുത്...!!” ചേച്ചി എന്നെയും നോക്കി ആലോചിച്ചു നിന്നു
ഉടനെ സാമുവേല്‍ അണ്ണൻ ചേച്ചിയോട് പറഞ്ഞു, “ഇത് ഡാലിയ, ഡെയ്സിയോട ട്വിൻ. ഇന്റര്‍വ്യൂ അന്നയ്ക്ക് എനക്കും ഉന്നമാതിരി താൻ സന്തേകമാ ഇരുന്തിച്ച്.. അപ്പുറം റൂബിന പാത്തതുക്കപ്പറമാ താൻ പുരിഞ്ചത്.”
പെട്ടന്ന് ചേച്ചിയുടെ കണ്ണുകൾ വിടര്‍ന്നു.
“ഓ...” മല്ലിക ചേച്ചി പുഞ്ചിരിച്ചു. “ഡെയ്സിയ രണ്ട് മൂണ് തടവ താൻ പാത്തിരുക്കേൻ... അതനാല താൻ ഫേസ് അവ്വളവാ ഞാബകം ഇല്ലാമ പോച്ച്.”
“അത് സാരമില്ല ചേച്ചി. മൂന്ന് വര്‍ഷത്തിനു മുമ്പാവും ചേച്ചി അവളെ അവസാനമായി കണ്ടത്. പിന്നെ മൂന്ന് വര്‍ഷത്തിനു ഇപ്പുറം അവളെ പോലെ ഒരാളെ കണ്ടതും ഓര്‍ക്കാം ചിലപ്പോ കഴിയില്ല..” ഞാൻ പുഞ്ചിരിച്ചു.
ചേട്ടനും അണ്ണനും മാറിനിന്ന് എന്തോ രഹസ്യം പോലെ ശബ്ദം താഴ്ത്തി സംസാരിക്കുന്നത് ഞാൻ കണ്ടു. ചേട്ടനെ തന്നെ മതിമറന്ന് ഞാൻ പുഞ്ചിരിയോടെ നോക്കി നിന്നു.
പെട്ടന്ന് എന്റെ തോളത്ത് ഒരു തട്ട് കുട്ടിയാണ് ബോധം വന്നത്.
“എന്ന...”
💬 Comments
View all comments