0%
Chapter 1

ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol | Read All Parts | 👁 988 |

ഞാൻ. എന്നും ഞാൻ ആശുപത്രയില്‍ പോകുമായിരുന്നു.”

“എന്നിട്ട് പോലീസ് കുഞ്ഞമ്മയും ഗ്യാങ്ങിനേയും  അറസ്റ്റ് ചെയ്തോ?” ഞാൻ തിടുക്കപ്പെട്ട് ഇടയ്ക്ക് കേറി ചോദിച്ചു.

“നാല് ദിവസം കഴിഞ്ഞ് പോലീസ്  എന്നെ കാണാന്‍ ആശുപത്രിയിൽ വന്നായിരുന്നു.” ചേച്ചി വെറുപ്പോടെ പറഞ്ഞു. “കുഞ്ഞമ്മയുടെ കുടുംബത്തെ അവർ ചെന്നു കണ്ടു എന്നും... അവിടെ അവരുടെ വീടും സ്ഥാപനങ്ങളും എല്ലാം അവർ റൈഡും നടത്തിയെന്ന് പറഞ്ഞു... പക്ഷേ നിയമവിരുദ്ധമായ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് എന്നെ അറിയിച്ചത്.. പിന്നെ അവരെ ഞാൻ ഫൂളാക്കി എന്നും പറഞ്ഞ്‌ എനിക്ക് താക്കീതും തന്നു. ഒന്നുകില്‍ പോലിസും അവര്‍ക്ക് കൂട്ട് നില്‍ക്കുന്നു, അല്ലെങ്കിൽ രക്ഷപ്പെട്ട ഗുണ്ടകള്‍ ചെന്ന്  അലർട്ട് ചെയ്തത് കൊണ്ട്‌ അവർ എല്ലാം സേഫാക്കി മാറ്റി.” പറഞ്ഞിട്ട് ചേച്ചി ഒന്ന് ശ്വാസം എടുത്തു.

“പിന്നേ എന്തു സംഭവിച്ചു?” അടുത്ത് എന്തു സംഭവിച്ചു എന്നറിയാന്‍ എനിക്ക് ആകാംഷയായി.

“ഇദ്ദേഹത്തിന് പല ഭാഗത്തായി പതിനെട്ട് എല്ലുകള്‍ പൊട്ടിയിട്ടുണ്ടായിരുന്നു. ഡസന്‍ കണക്കിന് ആഴത്തിലുള്ള കത്തി കീറലുകൾ. വാള്‍ കൊണ്ടുള്ള നാല് ഗുരുതരമായ വെട്ടുകൾ. തലയിലും ആഴത്തിലുള്ള വെട്ട്. തലയില്‍ കുറെ പൊട്ടലും. പിന്നെ ഒരുപാട്‌ സ്ഥലത്ത്‌ ചതവും മുറിവുകളും. ഉള്ളില്‍ ഒരുപാട്‌ ബ്ലീഡിംഗ്. എല്ലാം കണ്ടിട്ട് ആള്‍ രക്ഷപ്പെട്ടത് തന്നെ അല്‍ഭുതമെന്ന് ഡോക്റ്റര്‍ പറഞ്ഞു. നാലു മാസം ആശുപത്രിയിൽ ഉണ്ടായിരുന്നു. പിന്നെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും, ശരീരത്തിന്റെ പ്രവർത്തനങ്ങളും, ആരോഗ്യവും പൂര്‍വ്വസ്ഥിതിയിൽ ആവാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് പറഞ്ഞു. കുറച്ചു വര്‍ഷത്തേക്ക് ഹെവിയായ ജോലികള്‍ ചെയ്യരുതെന്നും പറഞ്ഞു. ഡിസ്ചാര്‍ജ് ആയതും ഞങ്ങൾ കോയമ്പത്തൂര്‍ക്കാണ് പോയത്.”

“എന്നിട്ട്...” ധൃതിയില്‍ ഞാൻ ചോദിച്ചു. അപ്പോ അണ്ണനാണ് തുടര്‍ന്നത്—,

“ഞാൻ മല്ലികയെ കൂട്ടിക്കൊണ്ടു എന്റെ ആളൊഴിഞ്ഞ വീട്ടിലേക്കാണ് പോയത്. കുറച്ചു ദിവസത്തേക്ക് എന്റെ ബന്ധുക്കള്‍ ഞങ്ങളുടെ കൂടെ വന്നു താമസിച്ചു. ശേഷം അവർ പോയി. ഒരു മാസം കഴിഞ്ഞ് കുഞ്ഞമ്മയ്ക്ക് ഞാൻ ഡിവേർസ് നോട്ടീസ് അയച്ചു. എന്തോ ഭാഗ്യത്തിന് ഡിവോർസും കിട്ടി. ഞാനും മല്ലികയെ കല്യാണം കഴിച്ചു. എന്റെ ആരോഗ്യം വഷളായിരുന്നത് കൊണ്ട്‌ പ്രതികാരം ചെയ്യാനുള്ള മനസ്സ്സ്ഥിതി ഇല്ലായിരുന്നു. എന്റെ കഴിവ് കേടും വിധിയേയും പഴിച്ച് കൊണ്ട്‌ ഞങ്ങൾ അവിടെ ജീവിക്കാൻ തുടങ്ങി. ഉള്ളില്‍ പക എപ്പോഴും കത്തികൊണ്ടിരുന്നു. എന്നെങ്കിലും സന്ദര്‍ഭം നോക്കി പ്രതികാരം ചെയ്യാൻ ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ മല്ലികയുടെ കൂടെ ജീവിക്കാൻ തുടങ്ങിയപ്പോ ഒരു സമാധാനം കിട്ടിയിരുന്നു. ഒരു ചെറിയ കമ്പനിയിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്യാൻ തുടങ്ങി. ഞങ്ങൾ കല്യാണം കഴിച്ചിട്ട് പതിനാറ്‌ വർഷങ്ങൾ വേഗം  ഉരുണ്ടോടി.

അത്രയും പറഞ്ഞിട്ട് അണ്ണൻ എന്റെ കണ്ണില്‍ നോക്കി പുഞ്ചിരിച്ചു.

“അങ്ങനെ, നാലു വര്‍ഷം മുമ്പ്, ഒരു രാത്രി വാതിലിൽ മുട്ടുന്നത് കേട്ട് ഞാൻ ചെന്ന് വാതിൽ തുറന്നു. പുറത്ത് ഒരു ചെറുപ്പക്കാരൻ നില്‍ക്കുന്നത് കണ്ടു. എന്തു വേണമെന്ന് ഞാൻ അവനോട് ചോദിച്ചു. അപ്പോ — ‘എന്റെ പേര്‌ റൂബിന്‍. എനിക്ക് നിങ്ങളോട് ഗൗരവമേറിയ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്’ എന്ന് ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു. സാധാരണയായി എന്നെ ആദ്യമായി കാണുന്നവര്‍ എന്റെ ആറര അടി പൊക്കവും മസിലും

💬 Comments

View all comments