Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
ചേട്ടാ...” പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റ് ചെന്ന് ചേട്ടന്റെ തോളിലും കൈയിലും മുതുകിലും എല്ലാം കടിച്ചു.
“എടി കടിപ്പട്ടി...” ചിരിച്ചുകൊണ്ട് കടി കിട്ടാതിരിക്കാൻ ചേട്ടൻ എന്റെ മുഖം പിടിച്ചു മാറ്റാൻ ശ്രമിച്ചു.
രണ്ട് കടിയും കൂടി ചേട്ടന്റെ തോളിലും കവിളിലും ഞാൻ കൊടുത്തു. എന്നിട്ട് കടിക്കുന്ന പോലെ ചേട്ടന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു.. അത് ചേട്ടന് മനസ്സിലായില്ല. എന്നിട്ട് ഞാൻ കസേരയില്‍ ചെന്നിരുന്ന് കോഫീ കുടിച്ചു.
“കടിപ്പട്ടി...” ചിരിച്ചുകൊണ്ട് ചേട്ടൻ കവിൾ തുടച്ചിട്ട് കോഫീ കുടിച്ചു. ഞാൻ കൊഞ്ഞനം കുത്തി കാണിച്ചു.
കോഫീ കുടിച്ച ശേഷം ചേട്ടൻ വണ്ടിയും എടുത്തു പോയി ഫ്രെഷ് ബ്രെഡ്ഡും മുട്ടയും വാങ്ങിച്ചിട്ട് വന്നു. ബ്രെഡ് മുട്ടയില്‍ മുക്കി ചുട്ടെടുത്തു കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ അതിനെ വേഗം തയ്യാറാക്കി. എന്നിട്ട് ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു.
“ശെരി.. സമയം 08:10 ആയി. നി ചെന്ന് റെഡിയാവ്. നമുക്ക് പോകാം.” ചേട്ടൻ പറഞ്ഞതും ഞാൻ എന്റെ റൂമിൽ വന്നു.
റെഡിയായി ഞാൻ പുറത്ത് വരുമ്പഴേ ചേട്ടൻ ഫോണില്‍ ആയിരുന്നു. എന്നെ ക്യാഷ്വലായി ഒന്ന് സ്വീപ് ചെയ്യുക മാത്രമാണ് ചെയ്തത്. ചേട്ടൻ എന്നെ ശെരിക്കും കാണുക പോലും ചെയ്തില്ലെന്ന് എനിക്ക് അറിയാമായിരുന്നു.
അര വരെ ഇറക്കമുള്ള, ഒരു മുക്കാല്‍ സ്ലീവ് ടോപ്പും ഗ്രേ കളർ ജീൻസുമാണ് ഇട്ടിരുന്നത്. ഇങ്ങനത്തെ ഡ്രസ് ചേട്ടന് വലിയ ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു. ഫോണിൽ മുഴുകിയിരുന്നത് കാരണം ചേട്ടൻ എന്റെ ഡ്രസ് ഒന്നും ശ്രദ്ധിച്ചില്ല. എനിക്ക് സങ്കടവും ദേഷ്യവും വന്നു.
8:25 ന് ഞങ്ങൾ ഇറങ്ങി. ചേട്ടൻ എന്നെ
💬 Comments
View all comments