Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
കൊണ്ട് ഞാനും പുറത്തേക്ക് നടന്നു. ഞങ്ങൾ മൂന്നുപേരും വണ്ടിയില്‍ കേറി. അങ്കിള്‍ മുന്നിലും വല്യച്ചൻ പിന്നിലുമാണ് കേറിയത്.
“നമ്മുടെ ദിലീപിന്റെ ബേക്കറിയിലോട്ട് വിട്ടോ.” വല്യച്ചൻ വണ്ടിയില്‍ കേറി ഡോർ അടച്ചിട്ട് പറഞ്ഞു. ഞാനും വണ്ടി എടുത്തു. “പിന്നേ, നല്ല സ്ലോ ആയിട്ട് ഓടിച്ചാൽ മതി..”
അടുത്തായി വേറെ ബേക്കറികൾ ഉണ്ടെങ്കിലും ആറ് കിലോമീറ്റർ അകലെയുള്ള ഈ ബേക്കറി അവര്‍ സെലക്ട് ചെയ്തത് എന്നോട് സംസാരിക്കാൻ കൂടുതൽ സമയം വേണം എന്നുള്ളത് എനിക്ക് മനസ്സിലായി.
അര കിലോമീറ്റർ പിന്നിട്ട ശേഷം അങ്കിള്‍ ഒന്ന് ചുമച്ചു. എന്നിട്ട് തല ചെരിച്ച് എന്നെ നോക്കി.
“റൂബി..” അങ്കിള്‍ പതിയെ തുടങ്ങി. “ഞങ്ങളുടെ രണ്ട് പൊന്ന് മക്കളെയും വേദനിപ്പിക്കുന്ന നോട്ടം പോലും നോക്കാതെയാണ് ഞങ്ങൾ വളർത്തിയത്, അത് നിനക്കും നന്നായറിയാം. അവർ സങ്കടപ്പെടുന്നതും വേദനിക്കുന്നതും ഒന്നും ഞങ്ങൾക്ക് ഇഷ്ട്ടമല്ല. പക്ഷേ തീരാത്ത ദുഃഖവും തന്നിട്ട് നമ്മുടെ ഡെയ്സി പോയി. ഇപ്പൊ ഞങ്ങൾക്ക് ഡാലിയ മാത്രമേ മകളായി ഉള്ളു.”അങ്കിള്‍ എന്നെ നോക്കി അത്രയും പറഞ്ഞിട്ട് വല്യച്ചനെ തിരിഞ്ഞു നോക്കി.
വല്യച്ചൻ ഒന്നും മിണ്ടാതെ പുറത്ത് നോക്കി ഇരിക്കുന്നത് മിററിലൂടെ ഞാൻ കണ്ടു.
“ഡെയ്സി നിന്നെ സ്നേഹിച്ചത് പോലെ ഡാലിയയും നിന്നെ സ്നേഹിക്കുന്നു എന്ന് പണ്ട് മുതലേ ഞങ്ങൾ എല്ലാവർക്കും അറിയാവുന്ന സത്യമാണ്. പക്ഷേ അതിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.”
അന്നേരം ഞങ്ങൾ ബേക്കറിക്ക് മുന്നില്‍ എത്തിയതും അങ്കിള്‍ സംസാരം നിര്‍ത്തി. അസ്വസ്ഥതയോടെ ഞാനും അവരുടെ കൂടെ ബേക്കറിയിൽ പോയി. അങ്കിളും വല്യച്ചനും ഒരുപാട് സാധനങ്ങള്‍ അവിടെ നിന്നും വാങ്ങി. അധികവും കുട്ടികള്‍ക്ക് വേണ്ടിയാണ്
💬 Comments
View all comments