0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5.3K

അനുകൂലമായി വരുമ്പോൾ ഓരോ ഗുണ്ടകളേയായി പൊക്കാൻ ആയിരുന്നു പ്ലാൻ. അവര്‍ക്ക് അവൾ മരണ ശിക്ഷ കൊടുക്കാനും തീരുമാനിച്ചു. പക്ഷേ എത്രതന്നെ പ്ലാൻ ചെയ്തിട്ടും ഒരു ഗുണ്ടയെ പൊക്കാൻ തന്നെ നാലഞ്ച്‌ മാസങ്ങള്‍ വേണ്ടിവന്നു.

സാമുവേല്‍ അണ്ണനെ ആദ്യമായി ചെന്നു കണ്ട് സംസാരിച്ച് നാല് ദിവസം കഴിഞ്ഞാണ് സുമ മൂന്നാമത്തെ ഗുണ്ടയെ പ്ലാൻ ചെയ്തു പൊക്കിയത്. അത് എന്റെ സ്പൈ കണ്ടുപിടിച്ച് എനിക്ക് സുമയുടെ വിവരങ്ങൾ തന്നു. അങ്ങനെയാണ് സുമയെ ഞാനും സാമുവേല്‍ അണ്ണനും ചെന്നു കണ്ടതും സംസാരിച്ചതും.

സുമയുടെ കഴിവുകൾ എന്താണെന്ന് മനസ്സിലാക്കിയ ഞാൻ എന്റെ സ്പൈ നെറ്റ് വര്‍ക്കിന്റെ ഹെഡായി സ്ഥാനം ഏല്‍ക്കാന്‍ താല്‍പര്യം ഉണ്ടോന്ന് അവളോട് ചോദിച്ചു. കൂടാതെ കുഞ്ഞമ്മയുടെ സാമ്രാജ്യം നശിപ്പിക്കാന്‍ ഞങ്ങൾ തീരുമാനിച്ചിരിക്കുന്ന കാര്യം സുമയോട് ഞങ്ങൾ പറഞ്ഞിരുന്നത് കൊണ്ടും സുമ ഉടനെ സമ്മതിച്ചു.

എന്റെ മൊബൈൽ പെട്ടന്ന് റിംഗ് ആയതും എന്റെ ചിന്തകൾ വെടിഞ്ഞ് സ്ക്രീനില്‍ ഞാൻ നോക്കി. സുമ ആണെന്ന് കണ്ടു ഞാൻ ചിരിച്ചു. എന്നിട്ട് കോൾ എടുത്തു.

ആശങ്ക ഉയർത്തുന്ന കാര്യങ്ങളാണ് സുമയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത്. ഒടുവില്‍ അവള്‍ക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിട്ട് ഞാൻ വച്ചു.

അതുകഴിഞ്ഞ്‌ എനിക്ക് കോൾ ചെയ്തിരുന്ന മറ്റുള്ളവരെയും ഞാൻ വിളിച്ചു സംസാരിച്ചു. ശേഷം ഞാൻ ചിലരെയൊക്കെ വിളിച്ച് ചില കാര്യങ്ങൾ അവരോട് ചർച്ച ചെയ്തു. മറ്റ് ചിലരെ വിളിച്ച് ചില കാര്യങ്ങൾ ചെയ്യാൻ ഏല്പിച്ചു. അതും കഴിഞ്ഞ് ഒരുപാട്‌ കാര്യങ്ങൾ അറേഞ്ച് ചെയ്യാൻ ഞാൻ വേറെ ആളുകളെ വിളിച്ചായിരുന്നു. രണ്ട് മണിക്കൂറോളം ഞാൻ ഫോണിലും ലാപ്ടോപ്പിലും ബിസിയായി. അവസാനമായി ഞാൻ സാമുവേല്‍

💬 Comments

View all comments