Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
ബിസിനസ്സിന്റെ യഥാർത്ഥ ഡീറ്റയിൽസ് പറയരുത് എന്നാണ് വല്യമ്മ എപ്പോഴും പറയാറുള്ളത്.. വല്യമ്മയോട് എന്റെ ബിസിനസ്സ് ഡീറ്റയിൽസ് ഞാൻ പറയാൻ തുടങ്ങുന്ന നേരം പോലും വല്യമ്മ എന്നെ പറയാൻ സമ്മതിക്കാതെ എന്നെ തടസപ്പെടുത്തുന്നതാണ് പതിവ്.”
“ഒരു കണക്കിന് അത് തന്നെയാണ് നല്ലത്.” ഡാലിയ പറഞ്ഞു. *ശെരി ബാക്കി കാര്യം ചേട്ടൻ പറ.”
“രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുന്ന ഡോജോസ് ആണ് എന്റെ പതിനാല് ഡോജോസും. ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവര്‍ക്കും എന്നു മാത്രമല്ല, എല്ലാവർക്കും അവരവരുടേതായ സമയവും സൗകര്യത്തിനും അനുസരിച്ച് അവരുടേതായ ടൈം ഫിക്സ് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ എന്റെ ഡോജോസ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്.”
“അപ്പോ ഒരു ദിവസം എത്ര ട്രെയിനിങ് ക്ലാസാണ് ഉള്ളത്...? ഓരോ ട്രെയിനിങ് ക്ലാസ് എത്ര മണിക്കൂര്‍ ഉണ്ടാവും...?” ഡാലിയ ചോദിച്ചു.
“ഒരു ക്ളാസ് മൂന്ന് മണിക്കൂറാണ്. പകല്‍ സമയത്ത് നാല് ബാച്ചിനും, അതുപോലെ രാത്രി നാലു ബാച്ചിനും ട്രെയിനിങ് ക്ലാസ് ഉണ്ടാവും. അങ്ങനെയാണ് 8 ഷിഫ്റ്റ് ആയിട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്നത്.”
“അപ്പോ മൊത്തം എത്ര മാസ്റ്റേഴ്സ് ഉണ്ട്...?”
“പകല്‍ സമയത്ത് രണ്ടും, രാത്രി സമയത്ത് രണ്ടും കൂടാതെ രണ്ട് എക്സ്ട്രാ മാസ്റ്ററും ചേര്‍ത്ത് മൊത്തം ആറ് മാസ്റ്റർസ് വീതമാണ് ഓരോ ഡോജോയിലും ഉള്ളത്. പഠിപ്പിക്കുന്ന മാസ്റ്റർസ് ഒക്കെ ഡോജോയിൽ തന്നെയാ താമസം. അതിനുള്ള സൗകര്യങ്ങള്‍ എല്ലാ ഡോജോയിലും ഉണ്ട്.”
“ങേ.. അവർ എന്തിനാ അവിടെ തന്നെ താമസിക്കുന്നേ..!! അവര്‍ക്ക് ഫാമിലി ഒന്നുമില്ലേ....?”
“അവരൊക്കെ പ്രത്യേകതരം മാസ്റ്റേഴ്സ് ആണ്. അവരെ നിനക്ക് മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ നിന്നോട് പറയേണ്ടി വരും. പക്ഷേ അതെല്ലാം
💬 Comments
View all comments