Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
ചില പൊലീസുകാരും, നാല് വക്കീലും മറ്റ് പല മേഖലകളിലുള്ള ഉദ്യോഗസ്ഥരും ഉള്ളത് കണ്ട് ആശ്ചര്യം ഒന്നും തോന്നിയില്ല. അവരുടെ ആ ഒരു മാസത്തെ നിരീക്ഷണത്തിനിടയിലാണ് ആറര അടി പൊക്കവും നല്ല മസിലുമുള്ള ഒരു ഭീമന്‍ രഹസ്യമായി ആ വേശ്യയാലയത്തെ നിരീക്ഷിക്കുന്ന കാര്യവും അവർ കണ്ടുപിടിച്ചത്. ആ ഭീമന്‍ അയാളുടെ രഹസ്യ നിരീക്ഷണങ്ങള്‍ നടത്തി കഴിഞ്ഞ് പോയപ്പോ അയാളെ എന്റെ ആളുകൾ പിന്തുടര്‍ന്നു. അയാള്‍ കോയമ്പത്തൂര്‍ക്ക് വണ്ടി കേറിയതാണ് അവർ കണ്ടത്.” അത്രയും പറഞ്ഞിട്ട് ഞാൻ ഡാലിയയെ നോക്കി പുഞ്ചിരിച്ചു.
“ആ ഭീമന്‍ സാമുവേല്‍ അണ്ണനായിരുന്നു അല്ലേ.” ഡാലിയ ചിരിച്ചു. “ഉടനെ ചേട്ടനും അണ്ണനെ കാണാന്‍ അങ്ങോട്ട് പോയി, അല്ലേ..?”
“ആ ഭീമന്‍ സാമുവേല്‍ അണ്ണൻ ആയിരുന്നു എന്നത് സത്യം.” ഞാനും ചിരിച്ചു. “പക്ഷേ അയാള്‍ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാൽ പുള്ളിയും എന്നെപോലെ കുഞ്ഞമ്മയുടെ സാമ്രാജ്യത്തെ നശിപ്പിക്കാന്‍ പ്ലാൻ ചെയ്യുന്നു എന്നു മാത്രം അന്നു ഞാൻ മനസ്സിലാക്കി. അയാളെ അന്വേഷിച്ച് ചെല്ലും മുമ്പ് കുഞ്ഞമ്മയുടെ പൂര്‍ണ ക്രിമിനൽ വിവരങ്ങളും അറിയണം എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ പ്ലാൻ ചെയ്ത് ലോഡ് എടുക്കാൻ പോകുന്ന ഗ്രൂപ്പിലുള്ള രണ്ടു ഗുണ്ടകളെ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ ഞാൻ പൊക്കി.” അത്രയും പറഞ്ഞിട്ട് ഞാൻ ഡാലിയയെ ഒന്ന് നോക്കി.
“വേഗം പറ ചേട്ടാ. ചേട്ടൻ അവരെ എന്താ ചെയ്തത്....?” ഡാലിയ തിടുക്കം കൂട്ടി.
“അവരെ ഞാൻ എന്തൊക്കെ ചെയ്തു എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ എല്ലാ രഹസ്യങ്ങളും അവരെക്കൊണ്ട് ഞാൻ പറയിപ്പിച്ചു എന്നുമാത്രം നി മനസ്സിലാക്കിയാൽ മതി. കൂടാതെ സാമുവേല്‍ അണ്ണനെ
💬 Comments
View all comments