0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5K

ഞാൻ ചേട്ടനെ തന്നെ നോക്കിയിരുന്നു.

“എന്റെ കാല്‍ എവിടം വച്ച് ഒടിക്കണമെന്ന് നി മാര്‍ക്‌ ചെയ്തതാണോടി കള്ളി...!!” കുസൃതി ചിരിയോടെ ചേട്ടൻ ചോദിച്ചതും ഞാൻ പൊട്ടിച്ചിരിച്ചു.

“നേരത്തെ എന്റെ കൈ ഒടിക്കുന്ന കാര്യം നി പ്ലാൻ ചെയ്തു. ഇപ്പൊ എന്റെ കാല്‍ ഒടിക്കാനായി നി മാർക്ക് ചെയ്തു...” ഭയം അഭിനയിച്ച് ചേട്ടൻ പറഞ്ഞതും ഞാൻ കുനിഞ്ഞു കിടന്ന് കുലുങ്ങി കുലുങ്ങി കുറെ നേരം ചിരിച്ചു.

“സത്യം പറയടി... എന്താ നിന്റെ പ്ലാൻ...?” ഒടുവില്‍ ഞാൻ ചിരി നിർത്തി നേരെ ഇരുന്നതും ചേട്ടൻ ചോദിച്ചു.

“മിണ്ടാതെ വണ്ടി ഓടിക്കടാ കള്ള ചേട്ടാ...” കൈ നീട്ടി തുടയിൽ ഒരു നുള്ളും കൂടി ഞാൻ കൊടുത്തു.

അന്നേരമാണ് ഷാഹിദയുടെ കോൾ വന്നത്. ഞാൻ എടുത്ത് സംസാരിച്ചിട്ട് കട്ടാക്കിയ ശേഷം ചേട്ടൻ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.

അവരൊക്കെ എന്റെ വീട്ടില്‍ എത്തിക്കഴിഞ്ഞു എന്ന് പറഞ്ഞതും ചേട്ടൻ സമയം നോക്കി.

“വൈകിട്ട് വരുമെന്ന് പറഞ്ഞിട്ട് അവരൊക്കെ രണ്ടരയ്ക്ക് തന്നെ എത്തിയല്ലോ...!”

“എന്റെ അമ്മയും പപ്പയും, പിന്നെ ആന്റിയും അങ്കിളേയും കാണണമെന്ന് അവരുടെ കുട്ടികൾ എല്ലാം ശാഠ്യം പിടിച്ചത് കൊണ്ടാണ് അവർ നേരത്തെ എത്തിയത് പോലും.”

അതുകേട്ട് ചേട്ടൻ ചിരിച്ചു. “വെറുതേയല്ല.., അവർ നാലുപേരും ആ കുഞ്ഞുങ്ങളെ അത്രമാത്രം ലാളിച്ചതല്ലേ. വല്യച്ചനും അങ്കിളും കൂടി എപ്പോഴും ആ കുട്ടികളെയും കൊണ്ടു കറങ്ങി നടക്കുന്നതും...! പിന്നെ വല്യമ്മയും ആന്റിയും ഏതു നേരത്തും അവരുടെ കൂടെ തന്നെ ആയിരുന്നല്ലോ, പാതിരാത്രി പോലും അവർ ചോദിക്കുന്ന എന്തു ആഹാരവും ഉണ്ടാക്കിയും കൊടുത്തിരുന്നില്ലേ. കൂടാതെ അവരുടെ സ്നേഹവും ആ കുട്ടികള്‍ക്ക്

💬 Comments

View all comments