0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5K

കൂടുതലും. ഏറ്റവും മുകളില്‍ സുമ എന്ന പേരും കണ്ടു.

“ആരാ ചേട്ടാ ഈ സുമ...?” ചേട്ടന്റെ മുഖത്ത് നോക്കി ഞാൻ ചോദിച്ചു.

ഞാൻ എന്തെങ്കിലും അറിഞ്ഞിട്ട് ചോദിക്കുന്നു എന്ന സംശയം ഒന്നും ചേട്ടന്റെ മുഖത്ത് ഉണ്ടായില്ല.

“ഞാൻ നേരത്തെ പറഞ്ഞില്ലേ, എന്റെ സെൻസിറ്റീവ് ഇൻഫർമേഷൻസ് ശേഖരിക്കുന്ന എന്റെ സ്പൈ നെറ്റ് വർക്കിനെ കുറിച്ച്. അതിന്റെ ഹെഡ് ആണ്‌ സുമ...”

അതുകേട്ട് ഞാൻ വായും പൊളിച്ച് നിന്നു.

ചേട്ടൻ ചിരിച്ചുകൊണ്ട് എന്റെ തോളില്‍ പിടിച്ചു പതിയെ മുന്നോട്ട് തള്ളി കൊണ്ട്‌ പോയതും ഞാനും ചിരിച്ചു. എന്നിട്ട് ഞാൻ സ്വയം നടക്കാൻ തുടങ്ങിയതും ചേട്ടൻ എന്റെ തോളത്തു നിന്നും കൈ മാറ്റി. അപ്പോ എനിക്ക് നിരാശയാണ് തോന്നിയത്.

“ശെരിക്കും ചേട്ടന് എന്തിനാ ഈ സ്പൈ നെറ്റ് വര്‍ക്ക് നടത്തുന്നത്‌...? എന്തിനാ സെൻസിറ്റീവ് ഇൻഫർമേഷൻസ് കളക്റ്റ് ചെയ്യുന്നത്...?!” ഞാൻ ചോദിച്ചു.

“നീലഗിരി മുഴുവനും എന്റെ പല ബിസിനസ്സുകൾ വ്യാപിച്ച് കിടക്കുന്നത് കൊണ്ട്‌ കുറെ ബിസിനസ്സകാരൊക്കെ കൂട്ട് ചേര്‍ന്ന് എന്റെ ബിസിനസ്സ് മുഴുവനും തകർക്കാനായി വർഷങ്ങൾക്ക് മുമ്പ്‌ ശ്രമിച്ചായിരുന്നു. പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ബിസിനസ്സിൽ കേറിയ നിമിഷം തന്നെ ഞാൻ മനസ്സിലാക്കിയതാണ്. അതുകൊണ്ട്‌ ഞാൻ തുടക്കത്തിൽ തന്നെ ഈ സ്പൈ നെറ്റ് വര്‍ക്ക് തുടങ്ങി.

“എന്തിന്...?”

“നീലഗിരിയിൽ ബിസിനസ്സ് ചെയ്യുന്ന സകലരുടെയും കംപ്ലീറ്റ് ബിസിനസ്സ് ഡീറ്റയിൽസും ഞാൻ വള്ളി പുള്ളി തെറ്റാതെ ശേഖരിച്ചു വച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴും അവരൊക്കെ അനങ്ങിയാൽ പോലും അതൊക്കെ ഞാൻ അറിയും. അവർ പാതാളത്ത് ഒരു മൊട്ടു സൂചി എറിഞ്ഞാൽ പോലും അത് ഞാൻ അറിയും.”

“പക്ഷേ അങ്ങനെ ശേഖരിച്ചിട്ട്

💬 Comments

View all comments