0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 4.9K

കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്‌.

“ജോലിക്ക് നിങ്ങൾ നാലുപേര്‍ മാത്രമാണോ സെലക്റ്റായത്..?” ഞാൻ ചോദിച്ചു. ഉടനെ ഞാൻ അവളെ കളിയാക്കാനല്ല വിളിച്ചതെന്ന് മനസ്സിലായതും അവളുടെ കണ്ണുകൾ അല്‍പ്പം റിലാക്സ് ആയി.

“അല്ല, ഞങ്ങൾ മൊത്തം ഏഴുപേരാണ് സെലക്റ്റായത്.” കണ്ണുകൾ തുറക്കാതെ തന്നെ അവള്‍ പറഞ്ഞു. “ഞങ്ങൾ നാലു പെണ്ണുങ്ങളാണ്....  എന്റെ കൂടെയുള്ള മൂന്ന്‌ പെണ്ണുങ്ങളെ ചേട്ടനും കണ്ടതല്ലേ..!” ഒരു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു. “പിന്നെ മൂന്ന്‌ ആണുങ്ങളും ഉണ്ട്..” അതു പറയുമ്പോൾ പെട്ടന്ന് ഡാലിയയുടെ മുക്കത്ത് കഠിന കോപവും കടുത്ത വെറുപ്പും നിറഞ്ഞിട്ട് പെട്ടന്ന് തന്നെ മറഞ്ഞു. വെറുപ്പും കോപവും ഒരു സെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് അവളുടെ മുഖത്ത് നിന്നതെങ്കിലും അതിനെ ഞാൻ ശ്രദ്ധിക്കുക തന്നെ ചെയ്തു.

പെട്ടന്ന് എന്റെ മുഖം വലിഞ്ഞു മുറുകി. ആ മൂന്ന്‌ ആണുങ്ങളെ അവള്‍ സൂചിപ്പിച്ചപ്പോ എന്തിനാണ് അവള്‍ക്ക് ദേഷ്യവും വെറുപ്പും ഉണ്ടായത്...? അവിടെ എന്താണ് സംഭവിച്ചത്...?

നിസ്സാരമായ കാര്യങ്ങള്‍ക്കൊന്നും ഡാലിയ ദേഷ്യപ്പെടാറില്ല.. വെറുപ്പും പ്രകടിപ്പിക്കാറില്ല. അങ്ങനെയാണെങ്കില്‍ അവന്മാർ അനാവശ്യമായ എന്തോ പറഞ്ഞ്‌ ഡാലിയേ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.

എന്റെ ഉള്ളില്‍ ക്രോധം നുരഞ്ഞുയർന്നു. രക്തം തലച്ചോറില്‍ ഇരച്ചുകയറി. ഇപ്പോഴും കണ്ണുമടച്ച് കിടക്കുന്ന ഡാലിയയുടെ മുഖത്ത് ഞാൻ സൂക്ഷിച്ചു നോക്കി. ഇപ്പോഴും ദേഷ്യം വെറുപ്പും അവള്‍ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് സ്പഷ്ടമായി ഞാൻ കണ്ടു.

വണ്ടിക്കകത്തുള്ള അന്തരീക്ഷത്തെ പോലും എന്റെ കോപം ബാധിച്ചത് പോലെ ഡാലിയ പെട്ടന്ന് പിടഞ്ഞെഴുനേറ്റ് സീറ്റ്‌ നേരെയാക്കി ഇരുന്നിട്ട് വെപ്രാളം പിടിച്ചെന്നേ നോക്കി.

“എന്തുപറ്റി ചേട്ടാ..? മുഖം എന്താ വല്ലാണ്ടിരിക്കുന്നേ....?” ഡാലിയ അസ്വസ്ഥതയോടെ ചോദിച്ചു.

“യേയ്.. ഒന്നുമില്ല...” പെട്ടന്ന്

💬 Comments

View all comments