ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
റോസ് മേഡത്തിന്റെ ഓഫിസ് ഡോറിൽ ഞാൻ നോക് ചെയ്തു.
“കമിന്‍...” അകത്തു നിന്നും അനുവാദം കേട്ടതും ഞാൻ ഡോർ തുറന്ന് അകത്തു കയറി.
വിശാലമായ ഓഫീസ് ആയിരുന്നു അത്. അകത്ത് അമേരിക്കനായ റോസ് മേഡം മാത്രമല്ല സീനത്തും ഉണ്ടായിരുന്നു. സീനത്ത് എന്നെ കണ്ടതും പുഞ്ചിരിച്ചു.
റോസ് മേഡം അല്പം നേരത്തേക്ക് എന്നെ സൂക്ഷിച്ചു നോക്കിയ ശേഷമാണ് പുഞ്ചിരിച്ചത്.
“ഡാലിയ ഇരിക്ക്.” സീനത്തിന് അടുത്തുള്ള കുഷൻ ചെയർ ചൂണ്ടി റോസ് മേഡം ഇംഗ്ലീഷിൽ പറഞ്ഞു. അപ്പോ ഞാൻ എന്റെ ഹാന്‍ഡ് ബാഗും ലാപ്ടോപ്പും സീനത്ത് അവളുടെ സാധനങ്ങൾ വച്ചിരുന്ന അതേ ടീപ്പോയിൽ വച്ചിട്ട് സീനത്തിനടുത്ത് ചെന്നിരുന്നു.
റോസ് മേഡം ഒരു വലിയ ഗ്ളാസ് ടെബിനിന് അപ്പുറത്താണ് ഇരുന്നത്. ടേബിളിൻമേൽ രണ്ട് ലാപ്ടോപ്പും, റോൾ ചെയ്തു വച്ചിരുന്ന കുറെ കളർ ചാര്‍ട്ടുകളും ഉണ്ടായിരുന്നു.
“ആദ്യമെ ഞാൻ നിങ്ങളോട് ഓപ്പണായി കാര്യങ്ങൾ വ്യക്തമായി പറയാം.” റോസ് മേഡം പെട്ടന്ന് ഗൗരവത്തിലായി.
“എട്ട് മണിക്കൂറാണ് നമ്മുടെ നോർമൽ ഡ്യൂട്ടി. ഡ്യൂട്ടി സമയം രാവിലെ 8:00 മുതൽ വൈകിട്ട് 4:30 വരേയും. ഉച്ചക്ക് 12:30 മുതൽ 1:00 മണിവരെ ലഞ്ച് ബ്രേക്ക്.”
റോസ് മേഡം പറഞ്ഞത് കേട്ട് ഞാനും സീനത്തും തലയാട്ടി.
“നിങ്ങൾ വെബ് ഡെവലപ്പർസ് ആണെന്ന് അറിയാം, പക്ഷെ നമ്മുടെ ഈ കമ്പനിയുടെ പോളിസി അല്‍പ്പം ഡിഫ്റണ്ടാണ്.” റോസ് മേഡം ഞങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. “ഇവിടെ നിങ്ങളുടെ ഈ ജോലി മാത്രമല്ല, ഐടി ഫീല്‍ഡുമായി ബന്ധപ്പെട്ട് ഈ കമ്പനിയിലുള്ള എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും ഷിഫ്റ്റ് മാറി നിങ്ങള്‍ക്ക് വർക്ക് ചെയ്യേണ്ടി വരും.”
റോസ് മേഡം പറഞ്ഞത് കേട്ട് സീനത്ത് വിളറി പോയി. പക്ഷേ എന്റെ ചുണ്ടില്‍ വിടര്‍ന്നു വന്ന പുഞ്ചിരി ഞാൻ പെട്ടന്ന് മറച്ചു. എങ്കിലും റോസ് മേഡം അതു ശ്രദ്ധിച്ചു.
“ഡാലിയക്ക് ഇതിനു മുമ്പ് എക്സ്പീരിയൻസ് ഉണ്ടെന്ന് തോന്നുന്നല്ലോ..?” റോസ് മേഡം സംശയം പറഞ്ഞു.
“എക്സ്പീരിയൻസ് ഉണ്ട്, മേഡം. ഞാൻ മുന്‍പ് ജോലി ചെയ്തിരുന്ന കമ്പനിയിലും ഇതേ പോളിസി തന്നെയായിരുന്നു. അതുകൊണ്ട് മറ്റുള്ള ഫീൽഡിലും എനിക്ക് അത്യാവശ്യം വേണ്ട എക്സ്പീരിയൻസ് ഉണ്ട്.”
“എക്സലന്റ്.” മേഡം പറഞ്ഞിട്ട് സീനത്തിനെ നോക്കി.
“എനിക്ക് എക്സ്പീരിയൻസ് ഇല്ല, മേഡം.” സീനത്ത് അസ്വസ്ഥതയോടെ പറഞ്ഞതും സാരമില്ല എന്നപോലെ മേഡം പുഞ്ചിരിച്ചു. “പക്ഷേ ഞാൻ ഫാസ്റ്റ് ലേണറാണ്, മേഡം.” സീനത്ത് ധൃതിയില്‍ കൂട്ടിചേര്‍ത്തു.
“വണ്ടർഫുൾ..” റോസ് മേഡം ചെറുതായി ചിരിച്ചു.
“എക്സ്പീരിയൻസ് ഇല്ലെങ്കിലും സാരമില്ല, ഇവിടെ സീനത്ത് നെ സഹായിക്കാൻ ഒരുപാട് പേരുണ്ട്.” മേഡം പറഞ്ഞു.
ഉടനെ സീനത്തിന്റെ മുഖത്ത് ആശ്വാസം നിറഞ്ഞു.
“ദിവസവും ഉച്ച വരെ നമ്മുടെ ഡിപ്പാര്‍ട്ട്മെന്റിലും, ഉച്ചകഴിഞ്ഞുള്ള മൂന്നര മണിക്കൂര്‍ നിങ്ങൾ മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിൽ ജോലി ചെയ്യുന്നതായിരിക്കും. ശേഷം എന്നെ കണ്ട് റിപ്പോര്‍ട്ട് ചെയ്തതും അന്നത്തെ ഡ്യൂട്ടി കഴിയും.” പുഞ്ചിരിയോടെ മേഡം പറഞ്ഞു.
ഞങ്ങളും പുഞ്ചിരിച്ചു.
“പിന്നേ സന്തോഷ വാര്‍ത്ത എന്തെന്നു വച്ചാൽ മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിൽ ജോലി ചെയ്യുന്ന ആ മൂന്ന് മണിക്കൂറിന് അഡിഷണൽ ഹാഫ് സാലറി കൂടെ നിങ്ങള്‍ക്ക് കിട്ടും.”
മേഡം പറഞ്ഞത്
💬 Comments
View all comments