0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.2K

എനിക്ക് രോമാഞ്ചം ഉണ്ടായി. അടക്കാൻ കഴിയാത്ത സന്തോഷവും തോന്നി.

“ഡാലിയ പൊയ്ക്കൊ.” സാമുവേല്‍ അണ്ണൻ എന്നോട് പറഞ്ഞു.

ഞാൻ മറ്റൊരു പുഞ്ചിരി കൂടി കൊടുത്തിട്ട് അകത്തേക്ക് ഓടിച്ചു പോയി.

റിസപ്ഷനിൽ ഉണ്ടായിരുന്ന 35 വയസ്സ് തോന്നിക്കുന്ന ഒരു തമിഴ്‌ സ്ത്രീയും, 39 വയസ്സ് തോന്നിക്കുന്ന ഒരു അമേരിക്കൻ സ്ത്രീയും എന്നെ നോക്കി പുഞ്ചിരിച്ചു.

“ഹൈ. എന്റെ പേര്‌ സംഗീത. നിങ്ങൾ ന്യൂ ജോയ്നർ ആണല്ലേ..? എന്താ പേര്..?” തമിഴ്‌ സ്ത്രീ പുഞ്ചിരി മാറാതെ എന്നോട് ചോദിച്ചു.

“പേര് ഡാലിയ. ന്യൂ ജോയ്നർ ആണ്...” ഞാനും പുഞ്ചിരിച്ചു. ഉടനെ സംഗീത കീ ബോർഡിൽ എന്തോ ടൈപ്പ് ചെയ്തു.

“എന്റെ പേര്‌ ഡയാന.” അമേരിക്കൻ സ്ത്രീയും പുഞ്ചിരിയോടെ ഇംഗ്ലീഷിൽ പറഞ്ഞു. “നിങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആരാ..?” ഡയാന ചോദിച്ചു.

“മാഡം എയ്ജ്ചൽ റോസ്.” ഞാൻ പറഞ്ഞതും ഡയാന അവരുടെ കമ്പ്യൂട്ടറിൽ അല്‍പ്പ നേരത്തേക്ക് ബിസിയായി.

സംഗീത എന്നോട് മറ്റു ചില ഡീറ്റയിൽസൊക്കെ ചോദിച്ചു, ഞാൻ മറുപടി കൊടുത്തത് എല്ലാം അവർ കമ്പ്യൂട്ടറില്‍ എന്റർ ചെയ്തു.

“ഓക്കെ. ഫോർത്ത് ഫ്ലോറിൽ D8 ഓഫീസ്. സെക്കന്റ് ലിഫ്റ്റിൽ കേറി ഡാലിയ അങ്ങോട്ട് പൊയ്ക്കോളു.” ഒടുവില്‍ സ്ക്രീനില്‍ നിന്നും മുഖം ഉയർത്തി ഡയാന എന്നോട് പറഞ്ഞു.

ഞാൻ പുഞ്ചിരിയോടെ അവര്‍ക്ക് നന്ദി പറഞ്ഞിട്ട് മൂന്ന്‌ ലിഫ്റ്റുകൾ ഉള്ള ഭാഗത്തേക്ക് നടന്നു.

അഞ്ചു മിനിറ്റ് നേരത്തെ തന്നെ റോസ് മേഡത്തിന്റെ ഓഫിസ് ഡോറിൽ ഞാൻ നോക് ചെയ്തു.

“കമിന്‍...” അകത്തു നിന്നും അനുവാദം കേട്ടതും ഞാൻ ഡോർ തുറന്ന്‌ അകത്തു കയറി.

വിശാലമായ ഓഫീസ് ആയിരുന്നു

💬 Comments

View all comments