Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
അടുത്തില്ലാത്ത കൊണ്ട് എനിക്ക് പെട്ടന്ന് സങ്കടവും നിരാശയും തോന്നി. ചേട്ടന്റെ അടുത്തേക്ക് ഇപ്പൊ തന്നെ ചെല്ലണമെന്ന നിര്‍ബന്ധം എന്റെ മനസ്സിൽ ഭയങ്കരമായി ഉയരാൻ തുടങ്ങിയതും എന്റെ കണ്ണുകൾ നിറഞ്ഞു.
“ശെരി ചേട്ടാ, ഞാൻ പിന്നെ വിളിക്കാം.” സങ്കടം സഹിക്കാൻ കഴിയാതെ വന്നപ്പോ എങ്ങനെയോ പറഞ്ഞിട്ട് ഞാൻ വേഗം കോൾ കട്ടാക്കി.
എന്റെ തലയും ഹൃദയവും കഠിനമായി വേദനിച്ചു. ചേട്ടൻ ഇല്ലാതെ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയതും ഞാൻ മൊബൈല്‍ എടുത്ത് വീട്ടിലേക്ക് വിളിച്ചു.
“എന്താ മോളെ നിന്റെ ശബ്ദം വല്ലാണ്ടിരിക്കുന്നേ..!!” ഞാൻ വെപ്രാളം പിടിച്ചു സംസാരിക്കാൻ തുടങ്ങിയതും എന്റെ അമ്മ ആശങ്കയോടെ ചോദിച്ചു.
“ഒന്നുമില്ല അമ്മ...” സങ്കടം അടക്കി ഞാൻ പറഞ്ഞു.
പക്ഷേ എന്റെ അമ്മ കുത്തിക്കുത്തി ഓരോന്ന് ചോദിച്ചു. ചേട്ടന്റെ വല്യമ്മയും അവിടെ തന്നെ ഉണ്ടായിരുന്നു... ആന്റിയും എന്നോട് ഞങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ ഓരോന്നായി എടുത്തു ചോദിച്ചു.
ഒടുവില്‍ അവരോട് ഞാൻ എന്റെ മനസ്സ് തുറന്നു. ഞാനും ചേട്ടനും ചെയ്ത സെക്സ് ഒഴികെ മറ്റുള്ള കാര്യങ്ങൾ എല്ലാം ഒന്ന് വിടാതെ ഞാൻ പറഞ്ഞു. ഒരു മിനിറ്റ് പോലും ചേട്ടനെ കാണാതെ ഇരിക്കുമ്പോളുള്ള എന്റെ മാനസിക അവസ്ഥയും ഞാൻ അവരോട് തുറന്നു സംസാരിച്ചു.
“അതൊന്നും സാരമില്ല മോളെ, അന്ധമായി സ്നേഹിച്ചാൽ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയില്ല, പക്ഷേ എല്ലാം ശെരിയാവും....” എല്ലാം കെട്ടു കഴിഞ്ഞ് ആന്റി എന്നെ ആശ്വസിപ്പിച്ചു.
എന്റെ അമ്മയും എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ചു.
ഒടുവില്‍ മണിക്കൂറുകളാണ് ഞങ്ങൾ മൂന്നുപേരും സംസാരിച്ചത്. ഇവിടെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചുള്ള അപ്ഡേറ്റും ഞാൻ അവര്‍ക്ക് കൊടുത്തു, എന്റെ
💬 Comments
View all comments