Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
ഗുണ്ടകള്‍ക്ക് ബോധ്യമായ ശേഷം 30 ഗുണ്ടകളും ഗോഡൗണിനകത്തേക്ക് ഓടി പാഞ്ഞുപോയി. അവരുടെ കൈയിൽ വാളും, ചങ്ങലയും തുടങ്ങി മറ്റനേകം ആയുധങ്ങൾ ഉണ്ടായിരുന്നു. ഭാഗ്യത്തിന് ആരുടെ കൈയിലും തോക്കൊന്നും കണ്ടില്ല, പക്ഷേ അവരുടെ ദേഹത്ത് എവിടെയെങ്കിലും മറച്ച് വച്ചിരുന്നോന്ന് അറിയില്ലായിരുന്നു. അവർ അകത്തേക്ക് പാഞ്ഞു പോയതും ഞങ്ങൾ 17 പേരും വെപ്രാളം പിടിച്ച് വേഗം ഒരുമിച്ച് കൂടി. ഗുണ്ടകള്‍ അകത്തേക്ക് പോയി അര മിനിറ്റോ മുക്കാല്‍ മിനിറ്റോ കഴിഞ്ഞിരുന്നു. ഒന്നും ചിന്തിക്കാതെ ഞങ്ങളും അകത്തേക്ക് പാഞ്ഞു.
‘“ഇവന്‍ എന്റെ വഴിക്ക് വരില്ല, കൊലീനടാ അവനെ..!!”’ അന്നേരമാണ് കുഞ്ഞമ്മയുടെ ക്രോധം നിറഞ്ഞ അലര്‍ച്ച കേട്ടത്.
“അന്നേരമാണ് കുഞ്ഞമ്മയും ഗുണ്ടകളും ഞങ്ങളെ കണ്ടത്. സത്യത്തിൽ ഞങ്ങൾക്ക് മുന്നില്‍ ആ 30 ഗുണ്ടകള്‍ ഒന്നുമല്ലായിരുന്നു. എനിക്ക് ഒറ്റക്ക് തന്നെ 8 പേരെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു. സുമയും 4,5 പേരെ ഒരുമിച്ച് കൈകാര്യം ചെയ്യും. അപ്പൊ ഞങ്ങളെക്കാള്‍ ശക്തരായ 15 മാസ്റ്റേഴ്സിന് എന്തു ചെയ്യാൻ കഴിയുമെന്ന് നിനക്ക് ഊഹിക്കാമല്ലോ.” അണ്ണൻ ചിരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണുകൾ ചിമ്മി. “അപ്പോ പിന്നെ ആ മാസ്റ്റേഴിനേക്കാളും ശക്തനായ റൂബിയും കൂടി ഉള്ളപ്പോൾ എല്ലാം ഈസിയായിരുന്നു.
“പക്ഷേ അടി തുടങ്ങിയതും കുഞ്ഞമ്മ എങ്ങനെയോ ഓടി രക്ഷപ്പെട്ടു. എന്നാൽ കുഞ്ഞമ്മയുടെ വലങ്കൈകളായ മാണിക്കവും വെങ്കടേശും ഓരോ തോക്ക് അവരുടെ പുറകില്‍ പാന്റിനടയിൽ നിന്നും വലിച്ചൂരിയെടുത്ത് റൂബിന് നേര്‍ക്ക് ചൂണ്ടി. പക്ഷേ എന്താണ് സംഭവിച്ചതെന്ന് എനിക്കോ, സുമക്കോ, മാസ്റ്റേഴ്സിനോ, ആ ഗുണ്ടകള്‍ക്കോ മനസ്സിലാവും മുമ്പ് റൂബിന്‍ കൊടുങ്കാറ്റ് പോലെ വീശിയടിച്ചു. അടുത്ത സെക്കന്‍ഡ് തോക്ക് ചൂണ്ടി നിന്ന രണ്ട് ഗുണ്ടകളും
💬 Comments
View all comments