Chapter Title : ട്യൂഷൻ ക്ലാസ് [അൻസിയ]
കേൾക്കണം നിന്റെ നല്ലതിന് വേണ്ടി ആണെന്ന് കരുതി...."
സമാധാനത്തോടെ അവൾ തലയാട്ടി.....
ഒരാഴ്ച കൊണ്ട് തന്നെ തന്നിൽ നല്ല മാറ്റം വന്നത് അവൾ അറിഞ്ഞു... ഫോണിൽ പഴയ കളി എല്ലാം ഉണ്ടെങ്കിൽ കൂടി അതിനവൾ പ്രത്യേകം സമയം കണ്ടെത്തി തുടങ്ങി.... മകളിലെ മാറ്റം വീട്ടുകാരിലും സന്തോഷം ആയി.... എന്നും ട്യൂഷൻ ഉണ്ടാവില്ല എന്ന് മാഷന്ന് പറഞ്ഞെങ്കിലും ഇത്രയും ദിവസം ആയിട്ടും ഒരു ലീവ് പോലും അവൾക്ക് കിട്ടിയില്ല... പ്രതീക്ഷിക്കാതെ ആയിരുന്നു സ്കൂൾ വിട്ട നേരത്ത് മഴ പെയ്തത്.. കുറച്ചു നേരം അവിടെ കയറി നിന്നെങ്കിലും മാറുന്ന ലക്ഷണമൊന്നും കണ്ടില്ല പെട്ടന്ന് മാഷിന്റെ കൊമ്പൻ മീശ ഓർമ്മ വന്നതും മഴയും കൊണ്ടവൾ വീട്ടിലേക്ക് ഓടി.. വേഗം റൂമിൽ കയറി നനഞ്ഞത് എല്ലാം ഊരി കളഞ്ഞ് നേരിയ തുണികൊണ്ടുള്ള ഇറുകിയ ടീഷർട്ടും പാവാടയും എടുതിട്ട് വേഗം ഇറങ്ങി.... കുട തിരഞ്ഞു നടന്നിട്ട് അവസാനം കിട്ടിയത് ഒരു കുഞ്ഞു കുട അതിൽ ഇഷ്ട്ടം പോലെ തുളകളും... രണ്ടാമത് ഒന്നും ആലോചിക്കാതെ വേഗം അതും എടുത്തവൾ ഇറങ്ങി... കുറച്ചു നേരം നടന്നപ്പോ തന്നെ അവൾ നനയാൻ തുടങ്ങി ഇതിലും ബേധം കുട ഇല്ലാതെ വരുന്നതായിരുന്നു എന്നവൾ ഓർത്തു... നിവർത്തിയിട്ട തന്റെ നീളൻ മുടിയിൽ മഴ വെള്ളം വീണ് പിൻഭാഗം മൊത്തം നനയാൻ തുടങ്ങി.... നാശം പിടിച്ച മഴ എന്ന് മനസ്സിൽ പറഞ്ഞതും പെട്ടന്നൊരു കാറ്റ് വീശിയതും ഒരുമിച്ചായിരുന്നു... കുട മുറുകെ പിടിച്ചെങ്കിലും തുണിയെല്ലാം കീറി പല കക്ഷണങ്ങൾ ആയി.. ആകെ നനയാൻ തുടങ്ങിയ ശാലു കുട വലിച്ചെറിഞ്ഞു വേഗം മാഷിന്റെ വീട് ലക്ഷ്യമാക്കി
💬 Comments
View all comments