0%

Chapter Title : ട്യൂഷൻ ക്ലാസ് [അൻസിയ]

Author : അൻസിയ Read All Parts 157.2K

കയറി .... ബാൽക്കണിയിൽ നിറയെ ചെടികൾ ആയിരുന്നു അതിന്റെ ഇടയിൽ ഉള്ള രണ്ടു കസേരകളിലേക്ക് ചൂണ്ടി ചേച്ചി അവളോട് ഇരിക്കാൻ പറഞ്ഞു... എന്നിട്ട് ചേച്ചി താഴേക്ക് പോയി.. മാഷ് വരുന്നതും കാത്ത് അവൾ അവിടെ ഇരുന്നു .....

"കാത്തിരുന്ന് മോള് മുഷിഞ്ഞോ....??

മാഷിന്റെ ശബ്ദം കേട്ടവൾ കസേരയിൽ നിന്നും എണീറ്റു....

"ഇരിക്ക് ഇരിക്ക്...."

അവളുടെ നേരെയുള്ള കസേരയിൽ വന്നിരുന്ന് അയാൾ പറഞ്ഞു...

"'അമ്മ വന്നു പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ട്യൂഷന് സമ്മതിച്ചത്.... അപ്പൊ മോള് ഞാൻ പറയുന്നത് കേൾക്കണം പഠിക്കണം വിജയിക്കണം...."

"ഉം..."

"മോള് മൊബൈൽ ഉപയോഗിക്കുന്നുണ്ടോ....??

"ആഹ്..."

"ഈ ചെറുപ്രായത്തിൽ മൊബൈൽ എന്തിനാ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല... അതൊക്കെ നല്ലത് തന്നെ നല്ലതിന് ഉപയോഗിച്ചാൽ...."

ശാലുവിന്റർ മനസ്സ് വായിച്ചത് പോലെ അയാളത് പറഞ്ഞപ്പോ അവൾ ശരിക്കും ഞെട്ടി....

"മോൾക്ക് ഏതൊക്കെ വിഷയം ആണ് പഠിക്കാൻ ബുദ്ധിമുട്ട് തോന്നുന്നത്....??

"അങ്ങനെ ബുദ്ധിമുട്ട് എനിക്ക് തോന്നുന്നില്ല പക്ഷേ എന്തോ ശ്രദ്ധക്കാൻ കഴിയുന്നില്ല...."

"എനിക്ക് അറിയാം മോളെ കുറിച്ചും പഠിപ്പിനെ കുറിച്ചും മിടുക്കി ആണെന്ന എല്ല ടീച്ചേഴ്സും പറയുന്നത്... എനിക്കതിൽ അഭിമാനം ആയിരുന്നു എന്റെ അയൽ പക്കത്തുള്ള കുട്ടി എല്ലാത്തിനും ഒന്നാമതാണെന്ന് പറയുമ്പോൾ.... അപ്പൊ മോൾക്ക് വേണ്ടത് പഠിപ്പിൽ ശ്രദ്ധിക്കാൻ ഉള്ള ക്ലാസ് ആണ് അത് നമുക്ക് ശരിയാക്കാം.... എന്താ...??

"ഉം..."

അന്നത്തെ ദിവസം മുഴുവൻ അവളുടെ ഇഷ്ടങ്ങളെ കുറിച്ചും മനസ്സിലെ ആഗ്രഹങ്ങളെ കുറിച്ചും എല്ലാം പല വഴിയിലൂടെ മാധവൻ മാഷ് ചോദിച്ചറിഞ്ഞു.... എല്ലാവരും പറഞ്ഞു പേടിപ്പിച്ചത് പോലെ മാഷ് അത്രക്ക് ചൂടൻ ഒന്നുമല്ലെന്ന് അവൾക്ക് തോന്നി... 'അമ്മ

💬 Comments

View all comments