0%

Chapter Title : ട്യൂഷൻ ടീച്ചർ 2 [Thakkudu]

Author : kkstories Read All Parts 1.2K

ഭക്ഷണം കഴിക്കലും കാര്യങ്ങളും കഴിഞ്ഞു ബുക്ക്‌ എടുത്തു പിടിച്ചു ഇരുന്നു കുറച്ചു നേരം... അമ്മ അങ്ങോട്ട്‌ വന്നിട്ട് പറഞ്ഞു ഡാ നിന്നോട് മീരയുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞു... എന്തോ കുറച്ചു പണികൾ ഉണ്ട്.. ഒരു സഹായത്തിനു നിന്നെ അയക്കാമോ എന്ന് ചോദിച്ചു ... അവരുടെ അച്ഛനും അമ്മയ്ക്കും എല്ലാം പ്രായം ആയവർ അല്ലെ.. ഒരു രൂപ ഫീസ് വാങ്ങാതെ നിന്നെ പഠിപ്പിക്കുന്നത് അല്ലെ.. ഒരു സഹായം ചെയ്യാമോ എന്ന് ആദ്യം ആയിട്ട് എന്നോട് പറഞ്ഞതാ.. നീ ഒന്ന് ചെല്ല്... ഉച്ചക്ക് ഭക്ഷണം അവിടെ തരും നിനക്ക്... മടി കാണിക്കാതെ ചെയ്തു കൊടുത്തേക്കണം.. കേട്ടല്ലോ...

ഞാൻ മടിച്ചു മടിച്ചു പോകുന്ന പോലെ അഭിനയിച്ചു... ഉള്ളിൽ സന്തോഷം തിര തള്ളുന്നത് പുറത്തു കാണിക്കാതെ ഞാൻ സൈക്കിൾ എടുത്തു മെല്ലെ വീട്ടീന്ന് ഇറങ്ങി... ചേച്ചിയുടെ വീട്ടിൽ എത്തി.. വാതിൽ തുറന്നു ചേച്ചിയുടെ അച്ഛനും അമ്മയും ഒരുങ്ങി ഇറങ്ങുന്നത് കണ്ടു.. ആ... മോൻ വന്നോ.. ഞങ്ങൾ ഒരു ബന്ധു വീട്ടിൽ പോവുകയാണ്.. വരുമ്പോൾ ഇരുട്ടും... മോന് ഇവിടെ ഉണ്ടാവില്ലേ.. പഠിത്തവും നടക്കും ഇവൾക്ക് ഒരു കൂട്ടും ആവും...

ചേച്ചിയുടെ അച്ഛൻ ആണ് പറഞ്ഞത്..

മീര ചേച്ചി അപ്പൊ അകത്തു നിന്ന് വന്ന്... നീ എത്തിയോ... എനിക്ക് കുറച്ചു പേപ്പർ റെഡി ആക്കാനും ഉണ്ട്.. നീയും ഉണ്ടെങ്കിൽ എനിക്ക് ഒരു ഹെല്പ് ആകും.. അല്ലെങ്കിൽ ഞാനും പോകേണ്ടത് ആണ് ഇവരുടെ ഒപ്പം...

ഞാൻ : അത് ഒന്നും പ്രശ്നം ഇല്ല... ഞാൻ കൂട്ട് ഇരിക്കാം.. രണ്ടാളും പോയിട്ട് വരൂ... എല്ലാരും ഒന്ന് ചിരിച്ചു ചെറുതായിട്ട്...

💬 Comments

View all comments