Chapter Title : ഉഗാണ്ടയിലെ ചികിത്സ 1
ചെയ്യാൻ വേണം പിന്നെ ചികിത്സകൾ അവരുപറയുന്നത് കേൾക്കുമ്പോ നമുക്ക് വേണ്ടയെന്നെ തോന്നു പക്ഷെ ഫലമുണ്ടാകും.
! അതെന്താ ചേച്ചി അങ്ങനെ ! അത് അവിടെ ചെല്ലുമ്പോൾ മനസ്സിലാകും ഞാൻ അവിടെയുള്ള ഒരു നഴ്സിന്റെ നമ്പർ തരാം തിരുവനന്തപുരത്തുള്ള സ്ത്രീയാണ് മോൾ വിളിച്ചു കാര്യങ്ങൾ അന്നേഷിക്ക്.
അഹ് ചേച്ചിയുടെ സ്റ്റേഷൻ എത്തി നമ്പർ തന്നു ചേച്ചിയുടെയും നഴ്സിന്റെയും.
ഇത്താത്തക്ക് ആകെ വേവലാതിയായി എന്താ ചെയ്യേണ്ടെന്ന് അറിയില്ല.
അപ്പോഴാണ് എനിക്ക് ഒരു വലിയ പ്രൊജക്റ്റ് വന്നത് ബ്ലാക്‌സ് ട്രൈബൽസും അവരുടെ കലകളും പിന്നെ മൃഗങ്ങളോടുള്ള സമ്പർക്കവുമൊക്കെ വെച്ചിട്ടുള്ള ഡോക്യൂമെന്റഷൻ. ഏത് ബ്ലാക്‌സ് ഉള്ള കൺട്രി വേണേലും തിരഞ്ഞെടുക്കാം
ഞാൻ കാര്യം ഉമ്മാനെ വിളിച്ചു അറിയിച്ചു 1 ഇയർ പ്രൊജക്റ്റ് ആണ് അവിടെത്തെ കാലാവസ്ഥ മൊത്തത്തിൽ പകർത്തണം ലൈഫിലെ വലിയ പ്രൊജക്റ്റ് ആയിരിക്കും ഒരു പക്ഷെ.
ഉപ്പക്കും ഉമ്മാക്ക് സന്തോഷമായി ഭക്ഷണ കാര്യങ്ങളിലും ഉറക്കത്തിലും ശ്രേദ്ധിക്കണം പിന്നെ ശരീരം നോക്കണം അങ്ങനെ കുറച്ച് സ്ഥിരം ഉപദേശം.
ഞാൻ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി 1 മാസത്തിനുള്ളിൽ ഇപ്പൊ ചെയ്ത്കൊണ്ടിരിക്കുന്ന വർക്ക് കഴിയും അത് കഴിഞ്ഞാലുടൻ പോകണം എന്നാണ് കമ്പനി തീരുമാനം എന്റെ കൂടെ അസിസ്റ്റന്റ് ജൂലി ഫിലിപ്പീൻസ് ആണ് പിന്നെ ഒരു റഷ്യക്കാരി സമനും (ഒറിജിനൽ പേര് മലയാളികൾക്ക് പറയാൻ പറ്റില്ല )
അസിർബൈജാനി കാമറാമാൻ ചൈനക്കാരൻ എഡിറ്റർ അവർക്ക് രണ്ട് അസ്സിസ്റ്റന്റ്സ്
പിന്നെ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള 2 ഡ്രൈവേഴ്സ് ഒരു പാകിസ്താനിയും പിന്നെ നൈജീരിയക്കാരനും
അകെ മൊത്തം ടോട്ടൽ 9 പേര് അടക്കുന്ന ക്രൂ.
അങ്ങനെയിരിക്കെ ഉമ്മ കടയിൽ പോയപ്പോ സാഹിറാത്തതാണെ കണ്ടു ഐഷന്റെ വിശേഷങ്ങളൊക്കെ പറയുന്നതിനിടയിൽ എന്റെ കാര്യം ചോദിച്ചു
ഉമ്മ പറഞ്ഞു അവൻ ഏതൊക്കെയോ രാജ്യത്ത് കറുപ്പന്മാരുടെ പടം പിടിക്കാൻ പോകുന്നു ! അവൻ രക്ഷപെടാട്ടെ ഇത്ത നല്ല ഭാവിയുള്ള ചെക്കനാ !
വിളിച്ചപ്പോ പറഞ്ഞതാ
ആഫ്രിക്കയിലോ ഉഗാണ്ടയിലോ എന്തൊക്കെയോ പറഞ്ഞു.
ഉഗാണ്ടന്ന് കേട്ടപ്പോ ഇത്താത്തക്ക് ഒരു ആലോചന " എന്താ ഇയ്യ് ആലോചിക്കണേ ' അതല്ല ഇത്ത ഉഗാണ്ടയിലാണെന്നു ഉറപ്പാണോ
ആഡി മോളെ അങ്ങനെയാ പറഞ്ഞെ
💬 Comments
View all comments