Chapter Title : ഉഗാണ്ടയിലെ ചികിത്സ 3
ഫ്ലൈറ്റ് ഉച്ചക്ക് ആക്കി രാത്രിയല്ല മെസ്സേജ് വന്നിരുന്നു
അഹ് ആയിശൂനെ വിളിച്ചു എഴുനേൽപ്പിച്ചു
ഞങ്ങൾ റെഡിയായി ഐര്പോര്ട്ടിലേക്ക് പോയി ഒരു 2 മണിക്കൂർ കഴിഞ്ഞു ഫ്ലൈറ്റിൽ കേറി ഇത്താത്ത എന്റെ അടുത്ത് തന്നെയായിരുന്നു അവര് ഉറങ്ങുമ്പോ ഞാൻ അവരെ തന്നെ നോക്കിയിരുന്നു
വൈകീട്ട് 5 മണിയായപ്പോ ലാൻഡ് ചെയ്തു.
ഞങ്ങൾ ഇറങ്ങി
ഇതാണ് ഇത്താത്ത ഈ ഉഗാണ്ട ഒരു മെനക്കെട്ട രാജ്യമാണ് ഇവിടെ ഒന്നും ഇല്ല ദരിദ്ര രാജ്യമാ
അഹ് അത് കണ്ടാലും മതി നമുക്ക് കാര്യം നടന്നു കിട്യാമതി
ഞാൻ ചേച്ചിയെ വിളിച്ചു.
ഇവിടെ ഞങ്ങൾ എത്തി 10 മിനിറ്റ് കഴിഞ്ഞാൽ ഒരു വണ്ടിക്കാരൻ വിളിക്കും തമിഴൻ ആണ് അവന്റെ കൂടെ പൊയ്ക്കോ
അവിടെ റൂം ഉണ്ട് ഫ്രഷായിട്ട് ഹോസ്പിറ്റലിലേക്ക് പോകാം
ഇനി ഫ്രഷാക്കൊന്നും വേണ്ട നേരെ അങ്ങോട്ടേക്ക് പോകാം
എന്നാൽ അങ്ങനെ ആക്ക് ഞാൻ അവിടെ ഉണ്ടാകും
ഓക്കേ അപ്പൊ വന്നിട്ട് കാണാം
പറഞ്ഞപോലെ വണ്ടി വന്നു ഞങ്ങൾ കേറി 1 മണിക്കൂർ എടുത്തു അവിടെ എത്താൻ മുമ്പിൽ ചേച്ചി ഉണ്ടായിരുന്നു ഞാൻ ചേച്ചിയെ കണ്ടപ്പോ തന്നെ ജസ്റ്റ് കെട്ടിപിടിച്ചു
എന്നിട്ട് പരിചയപെടുത്തി
ഇതാ ഇത്താത്ത പറഞ്ഞ ചേച്ചി
ചേച്ചി ഇത്താനെയും ആയിശൂനെയും കെട്ടിപിടിച്ചു അകത്തേക്ക് വരാൻ പറഞ്ഞു ആയിശൂനെ ഒരു വണ്ടിയിൽ അകത്തേക്ക് കൊണ്ട് വന്നു.
ഒരു ലേഡി ഡോക്ടർ ചെക്ക് ചെയ്യാൻ അകത്തേക്ക് കയറ്റി ഞങ്ങൾ പുറത്തിരുന്നു ചേച്ചിയും കൂടെ കേറി. പുറമെ കാണുന്നത് പോലെയല്ല ചെറിയ ക്ലിനിക് ആണെങ്കിലും അകത്ത് വലിയ സെറ്റപ്പ് ആണ്
കുറച്ചു നേരം കഴിഞ്ഞപ്പോ ചേച്ചി വന്നു
എന്തായി ചേച്ചി എന്ത് പറഞ്ഞു
പേടിക്കാനൊന്നുമില്ല പെട്ടെന്ന് തന്നെ ശെരിയാക്കാം
ഇത് ഞെരമ്പിന്റെ പ്രേശ്നമാണ് ഇവിടെത്തെ നല്ല ചികിത്സയാണു എല്ലാം ശെരിയാകും ഒരു കോംപ്ലിക്കേഷനുമില്ല .
ഇത്താത്ത ഒന്ന് നെടുവീർപ്പ് ഇട്ടു.
മോളെ കണ്ടിട്ട് നിങ്ങൾ രണ്ടാളും പൊയ്ക്കോളൂ ഇവിടെ നില്ക്കാൻ ഇപ്പൊ നിങ്ങൾക്ക് പറ്റില്ല.
അയ്യോ അതെന്താ അങ്ങനെ മോള് തനിച്ചു എങ്ങിനെയാ
ഞാൻ ഇല്ലേ ഇവിടെ ഒന്നും പേടിക്കണ്ട ഞാൻ മോളോടും പറഞ്ഞിട്ടുണ്ട്.
നിങ്ങൾ ആദ്യം
💬 Comments
View all comments