Chapter Title : ഉലഹന്നാന്റെ സന്തതികൾ [Deepak]
തോമസിന്റെ അടുത്ത് കൊണ്ടുവന്നത്.
ഉലഹന്നാന്റെ ഭാര്യ ആണെന്ന് അറിഞ്ഞപ്പോൾ തോമസിന് അവരോട് കനിവ് തോന്നി.
വെളുത്തു തുടുത്ത അന്നമ്മയെ അയാൾക്ക് മറ്റൊരു രീതിയിലും ഇഷ്ടം തോന്നി.
സുന്ദരനും ആരോഗ്യവാനുമായ തോമസിനെയും അന്നമ്മയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു.
തോമസ്: ഈ തേയിലത്തോട്ടത്തിൽ കിടന്ന് കഷ്ടപ്പെടേണ്ടവളല്ല അന്നമ്മേ നീ. നിനക്ക് സമ്മതമാണെന്നുണ്ടെങ്കിൽ ഞാൻ നിന്നെ ഒരു രാജകുമാരിയാക്കും.
അന്നമ്മ: എനിക്ക് രാജകുമാരി ഒന്നും ആവേണ്ട മുതലാളി. മൂന്ന് പിഞ്ചു കുഞ്ഞുങ്ങളാണ് എനിക്കുള്ളത്. അവരെ പട്ടിണിയില്ലാതെ വളർത്തി പഠിപ്പിക്കണം. അതിനുവേണ്ടി എനിക്കൊരു ജോലി തന്നാൽ മതി ഇവിടെ.
തോമസ്: ഹ... ഹ.... നിനക്ക് മൂന്ന് കുഞ്ഞുങ്ങൾ. അവരെ പഠിപ്പിക്കണം ഭക്ഷണം കൊടുക്കണം. ഇതെല്ലാം ചെയ്യാൻ ഇവിടുത്തെ തുച്ഛമായ ശമ്പളത്തിൽ നിനക്ക് പറ്റുമോ. ഒന്നാലോചിച്ചു നോക്കൂ. നീ ഇവിടെ ജോലിക്ക് വന്നാൽ പിന്നെ ആ കുഞ്ഞുങ്ങളെ ആരാണ് നോക്കുന്നത്.
ഈ വെയിലൊക്കെ കൊണ്ട് കഷ്ടപ്പെട്ട് നിന്റെ സുന്ദരമായ ഈ ശരീരം മുരടിപ്പിച്ചു കളയണോ. ഏതായാലും അതിനു ഞാൻ സമ്മതിക്കത്തില്ല.
നീയെന്നും ഇതുപോലെ തന്നെ ഇരിക്കണം.
നിനക്ക് ഇഷ്ടമാണെന്നുണ്ടെങ്കിൽ ഞാൻ നിന്നെ രാജകുമാരി ആക്കി സർവ സൗഭാഗ്യങ്ങളോടും കൂടി എന്നോടൊപ്പം കൂട്ടാം.
അന്നമ്മ : വേണ്ട മുതലാളി അങ്ങേക്ക് കുടുംബവും ഭാര്യയും മക്കളും ഒക്കെ ഉള്ളതാണ്. അവരെയൊക്കെ കളഞ്ഞിട്ട് എന്നെ രാജകുമാരി ആക്കുക എന്നത് നടക്കുന്ന കാര്യമാണോ.
തോമസ്: എന്റെ കുടുംബവും ഭാര്യയും മക്കളും ഒക്കെ എന്റെ വീട്ടിൽ താമസിച്ചോളും. നീ അതെ പറ്റി ആലോചിച്ചു വിഷമിക്കേണ്ട. ഞാൻ പറയുന്നത് അവർ അറിയാതെ നമുക്കൊരു ബന്ധം സ്ഥാപിക്കാം.
കോഴിക്കോടുള്ള എന്റെ ഒരു ബംഗ്ലാവ് നിന്റെ പേരിൽ
💬 Comments
View all comments