Chapter Title : ഉല്ലാസയാത്ര [അഖിലിഷേട്ടൻ]
തിരക്കും ഇല്ലാത്ത ഒരു വനം പ്രദേശം.. കുറെ ദൂരം പോയി അവിടുന്ന് ഒരു തേയില തോട്ടത്തിലേക്ക് കടന്നു. അതിനുള്ളിലൂടെ ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലേക്ക് പോയപ്പോൾ ഒരു ചെറിയ കുന്നുപോലെ ഉള്ള സ്ഥലത്ത് ഒരു കോട്ടേജ് പോലെ ഒരു വീട്...
അതിനു മുൻപിൽ വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി.
"സാർ നിങ്ങള് റെസ്റ്റെടുത്തോളൂ... ഞാൻ നിങ്ങൾക്കുള്ള ഫുഡുമായി വരാം.."
അതും പറഞ്ഞു ഡ്രൈവർ വാനുമെടുത്ത് പോയി.. ഞങ്ങൾ മൂവരും ആ വീടിനുള്ളിലേക്ക് കയറി. കയറി ചെല്ലുന്നത് വലിയൊരു ഹാളിലേക്കാണ്. ഹാളിൽ നിന്ന് മൂന്ന് ഡോറുകൾ. രണ്ട് ബെഡ്‌റൂമിലേക്കും നടുവിൽ കിച്ചനിലേക്കും. ഞാനും സൽമയും വലതു വശത്തെ മുറിയിൽ കയറി. മാഷ് ഇടത് വശത്തെ മുറിയിലും.
കയറിയപാടെ ക്ഷീണം കാരണം സൽമ ബെഡിൽ കയറി കിടന്നു. ഞാൻ ഒരു കുളിയൊക്കെ കഴിഞ്ഞു വന്നാണ് കിടന്നത്.
" സാർ.. സാർ.... വാതിലൊന്ന് തുറക്കൂ... "
പെട്ടെന്ന് ആരുടെയോ വിളി കെട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്. സമയം നോക്കിയപ്പോൾ ഏകദേശം നാല് മണിയോട് അടുത്തിട്ടുണ്ട്.. സൽമയേ നോക്കിയപ്പോൾ അവളെ അവിടെ എങ്ങും കാണുന്നുമില്ല..
" സാർ... "
വീണ്ടും പുറത്ത് നിന്ന് വിളി വന്നതും ഞാൻ എണീറ്റു പുറത്തെ വാതിലിന് അടുത്തേക്ക് പോയി വാതിൽ തുറന്നു.
"സോറി സാർ.. ഞാൻ ഒരുപാട് വൈകിയല്ലേ.... വീട്ടിൽ ചെറിയൊരു അത്യാവശ്യം ഉണ്ടായിരുന്നു. നിങ്ങൾക്ക് ഇപ്പോഴും രാത്രിയും കഴിക്കാനുള്ള ഭക്ഷണം ഇതിനകത്തുണ്ട്.... എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്... നാളെ രാവിലെ ഞാൻ ബ്രേക്ക് ഫാസ്റ്റ്മായി വരാം..."
അതും പറഞ്ഞു ഡ്രൈവർ ഒരു സഞ്ചി എന്നെ
💬 Comments
View all comments