Chapter Title : ഉല്ലാസയാത്ര [അഖിലിഷേട്ടൻ]
വഴി ഒരുക്കി കൊടുത്തു.
ഞങ്ങളെ മറികടന്നു മാഷ് സൈഡ് സീറ്റിലേക്ക് ഇരുന്നു. അവിടെ ഇരുന്നും മാഷും സൽമയും വാതോരാതെ സംസാരിച്ച് കൊണ്ടിരുന്നു. ഞാൻ കുറച്ചൊക്കെ അവരുടെ വർത്താനം ശ്രദ്ധിച്ചു. മടുപ്പ് തോന്നിയപ്പോൾ ബാഗിൽ നിന്ന് ഹെഡ്സെറ്റ് എടുത്ത് യൂട്യൂബിൽ വിഡിയോ കാണാൻ തുടങ്ങി.
ബസ്സ് ആ സമയം നീങ്ങി തുടങ്ങിയിരുന്നു. കുറച്ചു ദൂരം ബസ്സ് പിന്നിട്ടപ്പോൾ സൽമ എന്നെ ഒന്ന് തോണ്ടി. ഞാൻ ഹെഡ്സെറ്റ് ചെവിയിൽ നിന്ന് എടുത്തു. അവരുടെ സംസാരം ഏറെ കുറെ നിന്നിരുന്നു ആ സമയത്ത്.
" മ്മ്...എന്താടി...? "
" ഇക്ക എനിക്ക് ഛർദിക്കാൻ വരുന്നു.... "
"അയ്ശ്... ഞാനപ്പഴേ പറഞ്ഞതാ പോവണ്ടാന്ന്... പണ്ടാരടങ്ങാൻ...."
" പ്ലീസ് ഇക്ക ഒന്ന് കണ്ടക്ടറോട് പറയിൻ.... "
" നിക്കൊന്നും വയ്യ.... ഇയ്യന്നെ പറഞ്ഞളാ.... "
അവള് ദേഷ്യത്തോടെ എന്നെ ഒന്ന് നോക്കി... ശേഷം എണീറ്റു കണ്ടക്ടറുടെ അടുത്തേക്ക് നടന്നു..
" എന്താ... എന്തു പറ്റി.... "
അവള് പോകുന്നത് കണ്ട് മാഷ് എന്നോട് ചോദിച്ചു...
" ഏയ്... ഒന്നുമില്ല... അവൾക്ക് ഛർദിക്കാൻ വരുന്നെന്ന്... കണ്ടക്ടറോട് വണ്ടി എവിടെയെങ്കിലും സൈഡ് ആക്കാൻ പറയാൻ വേണ്ടി പോയിരിക്കാ... "
" എന്നിട്ട് നിങ്ങള് കൂടെ പോയില്ലേ.... എന്ത് മനുഷ്യനാടോ താൻ..."
ഞാൻ ഒരു പുച്ഛം നിറഞ്ഞ ഭാവത്തോടെ മുഖം തിരിച്ചു..
ആ സമയം മാഷ് എന്നെ മറികടന്നു അവളുടെ അടുത്തേക്ക് നടന്നു. ഒരു ഒഴിഞ്ഞ സ്ഥലം എത്തിയപ്പോൾ ഡ്രൈവർ വണ്ടി നിർത്തി. സൽമയും കൂടെ മാഷും വേഗം ഇറങ്ങുന്നത് കണ്ടു.
അവള് ഛർദിക്കുന്ന ഭാഗത്തേയ്ക്ക് ഞാൻ നോക്കിയില്ല.
💬 Comments
View all comments