Chapter Title : ഉമ്മ എന്‍റെ പൊന്നുമ്മ
പെട്ടെന്ന് തന്നെ ഓഫീസില്‍ നിന്ന് ഇറങ്ങി ഒരു ഓട്ടോ വിളിച്ച് ബസ് സ്റ്റാന്‍ഡിലേക്ക് വച്ച് പിടിച്ചു. എന്നിട്ടും പത്തു മിനിട്ട് താമസിച്ചു പോയി . അനന്തപുരിലെക്കുള്ള ബസ് പുറപെട്ടിരുന്നു. ഇനി താമസിച്ചേ എത്തൂ എന്ന് വീട്ടിലേക്ക് വിളിച്ച് പറയാം എന്ന് കരുതി പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ കയറി വിളിച്ചു. വല്യുമ്മ ആണ് ഫോണ്‍ എടുത്തത്
" ഹലോ വല്യുമ്മ ഇത് ഞാനാ അമീര്‍ ..
" നീ എവിടെയാണ് മോനെ ......എപ്പോള്‍ ഇവിടെ എത്തും
" എനിക്ക് ബസ്സു കിട്ടിയില്ല അതുകൊണ്ട് നാളെ രാവിലെ മാത്രമേ എത്തൂ
" ഹലോ ഉമ്മ അവിടെ അടുത്തുണ്ടോ
" ഇല്ല മോനെ ഓള് നിനക്ക് ഇഷ്ടപെട്ട പത്തിരിയും ഇറച്ചിയും ഉണ്ടാക്കുകയാണ് എന്താ വിളിക്കണോ
" വേണ്ടാ പറഞ്ഞാല്‍ മതി ഞാന്‍ നാളെ രാവിലെയെ എത്തൂ എന്ന്
അങ്ങനെ പറഞ്ഞു കൊണ്ട് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു . ഇന്നത്തെ ദിവസം ശരിയല്ല എന്ന് മനസ്സില്‍ കരുതി ഒരു ചായ കുടിക്കാന്‍ സ്റ്റാന്‍ഡിന് പുറത്തുള്ള കടയിലേക്ക് നടക്കുമ്പോള്‍ ആണ് ഒരു ടൂറിസ്റ്റ് ബസ്സ് അനന്തപുര്‍ എന്ന് വിളിച്ച് പറഞ്ഞു കൊണ്ട് ആളെ കയറ്റുന്നത് കണ്ടത് . ഇനി വീടിലേക്ക് വിളിച്ച് പറയാന്‍ സമയം ഇല്ല ., അവര്‍ക്ക് ഒരു സര്‍പ്രൈസ് ആയികോട്ടെ എന്ന് കരുതി ആ ബസ്സില്‍ കയറി
രാത്രി പതിനൊന്നേ മുക്കാല്‍ ആയപ്പോള്‍ തന്നെ അനന്തപുര്‍ ബസ്സ് സ്റ്റാന്‍ദില്‍ എത്തി . ബസ്സിറങ്ങി കുറച്ചു ദൂരം നടക്കാനുണ്ട് . ഞാന്‍ വലിച്ച് പിടിച്ച് ബാഗും തൂക്കി നടന്നു . എന്‍റെ വീട് വലിയ ഒരു പറമ്പിന്‍റെ നടുവില്‍ ആണ് . അടുത്തെണ്ടും ഒരു വീട് പോലും ഇല്ല.
വീടിന്‍റെ ഗേറ്റ് പൂട്ടിയിരിക്കുന്നു , ഞാന്‍ ഗേറ്റ് ചാടി കടന്ന് വീട്ടിലേക്ക് നടന്നു
ഇന്നെന്താ വീട്ടില്‍ ആരും ഉറങ്ങിയില്ലേ അകത്ത് ലൈറ്റ് കത്തുന്നു , ഞാന്‍ സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടി ഒച്ചയുണ്ടാക്കാതെ വീടിനടുത്ത് എത്തി
കാളിംഗ് ബെല്‍ അമര്‍ത്താന്‍ പോകുമ്പോള്‍ ആണ് വല്യുമ്മയുടെ ചിരി കേട്ടത് . ആ ചിരിയില്‍ എന്തോ പന്തികേട്
💬 Comments
View all comments