Chapter Title : ഉമ്മാക്ക് വേണ്ടി [NEETHU]
കൊണ്ടാ
ഞാൻ ഉമ്മാക്ക് നെയ്ച്ചോറ് വാരി കൊടുത്തു കൂടെ ഞാനും കഴിച്ചു ,മൂന്നാലുരുള ഉമ്മ കഴിച്ചു പിന്നെ നിർബന്ധിച്ചിട്ടും ഉമ്മ കഴിച്ചില്ല .അങ്ങനാണ് മിക്കവാറും ഉമ്മമാരും .പിന്നെ കുറച്ചു നേരം ഞാൻ ടീവി കണ്ടിരുന്നു .മറ്റു ചിന്തകളൊന്നും എന്നിൽ വന്നില്ല ,അവൾ വിളിക്കുന്നതുവരെ
ഹലോ ....
ഹലോ ...ഷാഹി
എന്തായെടി
എന്ത്
ഉമ്മെടെ കാര്യം
ഉമ്മെടെ എന്ത് കാര്യം
നീ പറഞ്ഞില്ലേ
നീ അതന്നെ ഓർത്തോണ്ടിരിക്കണോ
നിനക്ക് വിഷമമൊന്നുമില്ലല്ലോ എന്നറിയാൻ വിളിച്ചതാ
ഇല്ലെടി ...
ഇന്നും ശല്യം ഒന്നും ഉണ്ടാക്കരുത്
പൊടി
എന്ന ഓക്കേ നാളെ കോളേജിൽ കാണാം
ഹമ് ബൈ
അവൾ ഫോൺ കട്ട് ചെയ്തു കഴിഞ്ഞപ്പോളാണ് അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസിലേക്ക് വന്നുകൊണ്ടിരുന്നത് ."ഇന്നും ശല്യപെടുത്തരുത്" ,അപ്പൊ ഇന്നും ഉണ്ടാവുമോ ,ഉമ്മ എന്നും ചെയ്യുമായിരിക്കുമോ ,സംശയങ്ങൾ ഓരോന്നായി എന്റെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു .ഉമ്മയെ കുറിച്ച് തെറ്റായി വിചാരിക്കില്ലെന്ന എന്റെ ശപഥം ഞാൻ മറന്നു .എന്നിൽ ആകാംഷ വർധിച്ചു .ഇന്നും ഉമ്മ അങ്ങനെ ചെയ്യുമോ .രാത്രിയാകാൻ വേണ്ടി ഞാൻ കൊതിച്ചു . 8 മണിയോടുകൂടി ഞങ്ങളുടെ പണികൾ കഴിഞ്ഞു . .നെയ്ച്ചോറ് കഴിച്ചതുകാരണം ഭക്ഷണം വളരെ കുറച്ചേ ഞങ്ങൾ കഴിച്ചുള്ളൂ.അടിയും തുടയും കഴിഞ്ഞു ഞങ്ങൾ കുറച്ചുനേരം ടീവി കണ്ടിരുന്നു .ഉപ്പ വിളിച്ചു ഞാൻ വിശേഷം എല്ലാം പറഞ്ഞു .അന്നും പതിവുപോലെ ഞാൻ ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി ..
മോളെ കുറച്ചു ചെറുപയർ വെള്ളത്തിലിട് ഞാൻ മറന്നുപോയി
ചെറുപയർ എടുക്കാൻ ഞാൻ അടുക്കളയിൽ എത്തി .ചെറുപയർ വെള്ളത്തിലിട്ടു .എന്തോ എനിക്ക് ദാഹം മാറുന്നിലായിരുന്നു കുറെയേറെ വെള്ളം
💬 Comments
View all comments