0%

Chapter Title : ഉമ്മാക്ക് വേണ്ടി [NEETHU]

Author : Neethu Read All Parts 5343

ചിരിക്കുമ്പോൾ ആ പല്ലുകളുടെ ബാംഗി മനസ്സിലാകും ....ചെറിയൊരു നുണക്കുഴി ഉണ്ട് കവിളിൽ ..അത്യാവശ്യം വാക്കുകൾ ഒക്കെ പറയും ...നടക്കും ഹോ നടക്കല്ല ഓടാണ് ....ഓടി വീഴും പിന്നേം എഴുന്നേൽക്കും ഓടും വീഴും ...അങ്ങനെ ...ആമിനുന്റെ കാര്യങ്ങൾ പറയാൻ ഇരുന്നാൽ അതിനു മാത്രമേ സമയമുണ്ടാവൂ ..ഇവരെയൊക്കെ ഞാൻ പരിചയപ്പെടുത്തി എങ്കിലും എന്റെ ഉമ്മ ഒഴിച്ച് മറ്റാരും ഈ കഥയിൽ വരുന്നില്ല ഉമ്മയാണ് നായിക .നായകൻ ആരാണെന്നല്ലേ വേറാരുമല്ല സുഹൈൽ ,കുറുക്കൻ സുഹൈൽ ....പേരുപോലെതന്നെ സ്വഭാവമുള്ള എന്റെ കെട്ട്യോൻ ..കെട്ട്യോന്റെ കാര്യം വഴിയേ പറയാം ..ആദ്യം ഉമ്മ എങ്ങനെ നായികയായി കെട്ട്യോൻ എങ്ങനെ നായകനായി എന്നൊക്കെ അറിയണ്ടേ .........അറിയിക്കാം ...

വാപ്പ ഗൾഫിൽ ആയതുകൊണ്ടും പെണുങ്ങൾ മാത്രമുള്ള വീടായതുകൊണ്ടും ഞങ്ങൾ നേരത്തെ ലൈറ്റ് അണച്ച് കിടക്കും ..ഉമ്മറത്തെ വാതിൽ 8 മണി ആവുമ്പോഴേക്കും അടച്ചു പൂട്ടും ..പിന്നെ നേരത്തെ ഭക്ഷണം കഴിക്കും ..എന്നും വീടിന്റെ ഉള്ള് അടിച്ചു വാരണം ,തുടക്കണം ..അത് ഉമ്മാക്ക് നിര്ബന്ധമാണ് .താത്തമാർ ഉണ്ടായിരുന്നപ്പോൾ അവരാണ് ഇതൊക്കെ ചെയ്തിരുന്നത് ..നുഷി താത്ത അടിച്ചുവാരും റസി തുടയ്ക്കും നുഷിതാത്ത കല്യാണം കഴിഞ്ഞു പോയതിൽപിന്നെ ഞാനായി തുടക്കുന്നയാൾ ..റസിത്തതായും പോയി ഞാനും ഉമ്മയും മാത്രമായി ..ഇപ്പൊ ഉമ്മ അടിച്ചുവാരും ഞാൻ തുടയ്ക്കും .നേരത്തെ എഴുന്നേൽക്കും എന്റുമ്മ ,എന്നെയും വിളിക്കും പണ്ടുമുതൽക്കേ ഉമ്മയുടെ ചീത്ത കേട്ടാണ് ഞാൻ ഉണരാറ് അതിനിന്നും മാറ്റമില്ല .എന്തോ ശീലമായിപ്പോയി ഇക്കാര്യത്തിൽ നുഷിതാത്തയും എന്റെ അതെ സ്വഭാവമാണ് ..അവരുള്ളപ്പോൾ എനിക്കിത്രയും പണിയില്ലായിരുന്നു .ഞാൻ ചെറിയകുട്ടി ആയതോണ്ട് എന്നോട് ഉമ്മക്കൊരു സ്നേഹക്കൂടുതൽ ഉണ്ട് ..കൊറച്ചു കൊഞ്ചിക്കൽ കൂടുതലാ ..അതുപറഞ്ഞു താത്തമാർ എപ്പോഴും ബഹളമാണ് വീട്ടിൽ .എന്തായാലും അവര് രണ്ടുപേരും പോയതോടെ എന്റെ കഷ്ടകാലം തുടങ്ങിന് പറഞ്ഞാമതി .നേരത്തെ എണീക്കണം മുറ്റം തൂക്കണം അടുക്കളപ്പണി ചെയ്യണം അങ്ങനെ എല്ലാം .നേരത്തെ എഴുനേറ്റു നേരത്തെ ഉറങ്ങുന്ന ശീലമായതിനാൽ 10 മണി ആവുമ്പോഴേക്കും എനിക്ക് ഉറക്കം വരും .എന്റെ കൂട്ടുകാരികൾ അതും പറഞ്ഞു എന്നെ എപ്പോഴും കളിയാക്കും ..നിന്റെ കെട്ട്യോൻ നിന്നെ കൊണ്ട് പാടുപെടും ,ആള് ഒരുങ്ങി വരുമ്പോളേക്കും ഇവളുറങ്ങീട്ടുണ്ടാവും ...അങ്ങനെ ഓരോന്ന് പറഞ്ഞു

💬 Comments

View all comments