Chapter Title : ഉമ്മയിലേക്ക് [KKWriter 2024] [Revised and Extended Edition]
ദാ, മോനെ നിന്റെ വാവ...”
“ഉമ്മ്..മ്മ... ഉമ്മ്...മ്മ.”
വെല്യുമ്മായും പേരക്കുട്ടീം കുഞ്ഞിനെ ഏറ്റുവാങ്ങി.
“ആസിഫേ, സന്തോഷായോ?” പുറത്തുവന്ന ഡോ. വന്ദന പുഞ്ചിരിയോടെ ആസിഫിനോട് തിരക്കി.
“ഉവ്വ് ഡോക്റ്ററേ... താങ്ക്സ്.”
“വാവേനെ നോക്കിക്കോളണം...”
“ശരി ഡോക്റ്ററേ...”
അഷറഫിന് വരാൻ പറ്റിയില്ല. അയാൾ വീഡിയോകോളിൽ ഭാര്യയേയും പെൺകുഞ്ഞിനേയും കണ്ട് സന്തോഷിച്ചു.
ആസിഫിന്റെ മുഖത്ത് സന്തോഷം അലയടിച്ചുകൊണ്ടിരുന്നു.
അത് കണ്ട വെല്യുമ്മയുടെ പുഞ്ചിരി വറ്റാതെ തെളിഞ്ഞുനിന്നു. അന്ന് അഷറഫിനെ കൈയ്യിൽ വാങ്ങിയപ്പോൾ തന്റെ വാപ്പന്റെ മുഖം ഇതുപോലെ ആയിരുന്നു എന്ന് നബീസ ഓർത്തു. അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു.
നബീസയാണ് ആശുപത്രിയിൽ ആയിഷയ്ക്ക് കൂട്ടുനിന്നത്.
കാലങ്ങൾക്കുശേഷം തറവാട്ടിലേയ്ക്ക് വരുന്ന കുഞ്ഞവകാശിയെ, ആദ്യത്തെ പെൺകുഞ്ഞിനെ, വരവേൽക്കാൻ എന്തൊക്കെ വാങ്ങിവെയ്ക്കണം എന്ന് വെല്യുമ്മ പേരമകന് നിർദ്ദേശങ്ങൾ നൽകി.
ആസിഫ് അപ്രകാരം എല്ലാം വാങ്ങി, വെല്യുമ്മ പറഞ്ഞ വിധത്തിൽ ഉമ്മാടെ മുറിയിൽ ഒരുക്കി.
ഏഴാം ദിവസം അതിരാവിലെ വെല്യുമ്മാനെ ആസിഫ് വീട്ടിലെത്തിച്ചു. എന്നിട്ട് ആശുപത്രിയിലേയ്ക്ക് തിരികെപ്പോയി.
നബീസ രണ്ടു പണിക്കാരെ വിളിച്ചു വരുത്തി വീടും പരിസരവും ആകെ വെടിപ്പാക്കി. ബില്ലു തീർത്ത് ആസിഫും ആയിഷയും വരാൻ വൈകുന്നേരമാകും. അതിനുമുന്നേ പണികളെല്ലാം തീർക്കാം.
സന്ധ്യക്കുമുമ്പ് ഉമ്മാനേം കുഞ്ഞിനേം കൂട്ടി ആസിഫ് വീട്ടിലെത്തി.
വെല്യുമ്മ വീടും മുറിയും ഒരുക്കി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
‘അങ്ങനെ എന്റെ പേരക്കുട്ടിയുടെ കുഞ്ഞിനേം താലോലിയ്ക്കാൻ പറ്റി.’ അവർ മനസ്സിൽ പറഞ്ഞ് പുഞ്ചിരിയോടെ ആ കുടുംബത്തെ തറവാട്ടിലേയ്ക്ക് വരവേറ്റു!
***
കുഞ്ഞുമായി വന്നതിനുശേഷം ആസിഫ് പൂർണ്ണമായി ആയിഷാടെ മുറിയിലായി താമസം.
കുഞ്ഞെങ്ങാനും കരഞ്ഞാൽ ഉടൻ ആസിഫ് എഴുന്നേൽക്കും. മുലകുടിയ്ക്കാൻ ആണെങ്കിൽ മാത്രമേ ആയിഷ കുഞ്ഞിനെ എടുക്കേണ്ടതുള്ളൂ. ആസിഫിന്റെ
💬 Comments
View all comments