Chapter Title : ഉമ്മയിലേക്ക് [KKWriter 2024] [Revised and Extended Edition]
വെല്ലിക്ക.
ആ വെല്ലിക്കയാണ് തങ്ങളുടെ വാപ്പ!
ആ തിരിച്ചറിവിൽ തലയാകെ തരിയ്ക്കുന്നതുപോലെയാണ് അന്നെല്ലാം തനിക്ക് തോന്നിയത്.
എല്ലാവരോടും ദേഷ്യം പോലും തോന്നി.
അങ്ങനെയാണ് തന്റെ പതിനെട്ടാം പിറന്നാളിന്റെ പിറ്റേന്ന് ഉമ്മാനോട് എല്ലാം തുറന്നു ചോദിച്ചത്.
താൻ വെറുക്കുമോ എന്ന ഭയത്താൽ ഉമ്മാടെ കണ്ണുകൾ വിടർന്നത്, നിറഞ്ഞത് താൻ കണ്ടു.
ഏറെനേരം മൗനമായിരുന്ന ഉമ്മാ പതിയെ എല്ലാം പറയാൻ തുടങ്ങി.
ഒരേയൊരു അപേക്ഷയേ വെച്ചുള്ളൂ:
വെല്ലിക്കാ അറിയരുത്. വെല്ലിക്കായെ കുറ്റപ്പെടുത്തരുത്.
ഉമ്മാ എല്ലാം പറയുമ്പോൾ, പതിയെപ്പതിയെ അവരുടെ കറയില്ലാത്ത സ്നേഹം താൻ തിരിച്ചറിഞ്ഞു തുടങ്ങി.
മനസ്സ് ശാന്തമായി.
ഇവരാരും ഒന്നും കളവായി ചെയ്തിട്ടില്ല. ആരും ആരെയും വഞ്ചിച്ചിട്ടില്ല എന്ന് സ്വയം ബോധ്യം വന്നു.
വെല്ലിക്കാന്റെ സത്യസന്ധതയും, കറകളഞ്ഞ കുടുംബസ്നേഹവും തിരിച്ചറിഞ്ഞു.
വെല്ലിക്കാ തങ്ങൾക്ക് എന്നും വാപ്പാ തന്നെയായിരുന്നു എന്നും മനസ്സിലായി.
അങ്ങനെയാണ് താൻ ഉമ്മാനെ കെട്ടിപ്പുണർന്ന് ആശ്വസിപ്പിച്ചത്.
വർഷങ്ങൾക്ക് മുമ്പേ തനിക്ക് ഇതെല്ലാം അറിയാമായിരുന്നു എന്ന് അറിയിച്ചത്.
എങ്ങനെ എന്നതുമാത്രം ഉമ്മാ ചോദിച്ചില്ല.
ചോദിച്ചാലും പറയാൻ കഴിയില്ലായിരുന്നു.
കാരണം താൻ ഉമ്മൂമ്മായ്ക്ക് വാക്കു നൽകിയതാണ്.
വെല്ലിക്കാന്റെ സത്യസന്ധതയും, കറകളഞ്ഞ കുടുംബസ്നേഹവും തിരിച്ചറിഞ്ഞു.
മറ്റാരെയും ആഗ്രഹിക്കാതെ, ഉമ്മാന്റെ മാത്രമായി ജീവിക്കുന്നത് മനസ്സിലായപ്പോൾ, വെല്ലിക്കാനോടുള്ള സ്നേഹം പതിന്മടങ്ങായി.
അന്ന് വെല്ലിക്കാ വന്നപ്പോൾ താൻ ഓടിച്ചെന്ന് വെല്ലിക്കാനെ കെട്ടിപ്പിടിച്ച് ആ കവിളത്ത് ഒരുമ്മ കൊടുത്തത് ഇന്നും ഓർക്കുന്നു.
വെല്ലിക്കാ ചിരിച്ചുകൊണ്ട് തിരികെ തന്റെ നെറ്റിയിൽ ഒരുമ്മ നൽ കി.
‘ന്റെ വാപ്പാന്റെ ഉമ്മ.’ തന്റെ മനസ്സ് അന്ന് തന്നോട് പറഞ്ഞു.
തന്റെയുള്ളിൽ അടിച്ചൊഴിച്ചാൽ കുഴപ്പമില്ലാന്ന് കുറച്ചുമുമ്പ് അവൾ വാപ്പാനോട് പറഞ്ഞത് നുണയായിരുന്നു!
ഇന്ന്
💬 Comments
View all comments