Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]
കണ്ടപ്പോൾ ഷാഹിദയ്ക്ക് അവളോട് വാത്സല്യവും സഹതാപവും ഒക്കെ ഒരുമിച്ചു തോന്നി.അവർ അനുകമ്പയോടെ അവളെ കെട്ടിപ്പിടിച്ചു. ഷാഹിദയുടെ തോളിൽ മുഖമണച്ച് അവൾ തേങ്ങിക്കരഞ്ഞു. ആ കണ്ണീർ അനന്ദക്കണ്ണീരാണെന്ന് അവർക്ക് അറിയാമായിരുന്നു.
"ഇതിനൊക്കെ ഞാൻ എങ്ങനെയാ നന്ദി പറയേണ്ടത് ?" തേങ്ങലിനിടയിൽ അവൾ ഷാഹിദയോട് ചോദിച്ചു. "നന്ദിയോ..? എന്തിന് ? അന്യ ആളുകളോടല്ലേ നന്ദി പറയുക. ഞങ്ങൾ നിനക്ക് അന്യരായിട്ടാണോ തോന്നുന്നത്..?" റഫീക്കിന്റേതായിരുന്നു ആ ചോദ്യം. "അയ്യോ...അല്ലിക്കാ. നിങ്ങളൊക്കെ എനിക്കും സലീമിനും വേണ്ടി ഇതൊക്കെ ചെയ്യുന്നത് കാണുമ്പോൾ ഞങ്ങൾ ആരും ഇല്ലാത്തവരാണെന്ന് ഞങ്ങൾക്ക് തോന്നുന്നേയില്ല. " കണ്ണീര് തുടച്ചുകൊണ്ട് മുംതാസ് പറഞ്ഞു. "അതിന് നിങ്ങൾ അരുമില്ലാത്തവരല്ലല്ലോ..ഞങ്ങളൊക്കെയില്ലേ..." റഫീക്കിന്റെ മറുപടി അവളുടെ വായടപ്പിച്ചു കളഞ്ഞു.
വൈകിട്ട് റഫീക്ക് മടങ്ങി സൈറ്റിലേക്ക് പോയി. രണ്ടു ദിവസം കഴിഞ്ഞ് മുംതാസ് തന്റെ ട്യൂഷൻ ക്ലാസുകൾ പുനരാരംഭിച്ചു. ആദ്യത്തെ ഒന്നുരണ്ടു ദിവസം പത്തോളം കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. ദിവസം ചെല്ലുന്തോറും അംഗസംഖ്യ വർദ്ധിച്ചു. ഒടുവിൽ എല്ലാ ബെഞ്ചുകളും നിറയുന്ന രീതിയിൽ കുട്ടികളായി. അവർക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്തും സംശയങ്ങൾ തീർത്തും അവളുടെ ദിവസങ്ങൾ കടന്നുപോയി. ഇടയ്ക്ക് ട്യൂഷനേടുക്കാൻ ജുനൈദയും അവളെ സഹായിച്ചിരുന്നു.
ഒരു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ നേരം. അന്ന് ട്യൂഷനില്ലായിരുന്നു. ഊണൊക്കെ കഴിഞ്ഞ് മൂന്നുപേരും കൂടി വെടി പറഞ്ഞിരിക്കുമ്പോഴാണ് കുട്ടി കിണുങ്ങിക്കൊണ്ട് ജുനൈദയുടെ അരികിലെത്തിയത്. അവൾക്ക് ഉറക്കം വരുന്നത്രേ. ഷാഹിദ കുട്ടിയുമായി കിടപ്പുമുറിയിലേക്ക് പോയി. "ഇത്താ.. നമുക്കൊന്നു വീടുവരെ പോയാലോ. കുറെ നാളായില്ലേ അങ്ങോട്ട് ഒന്നു തിരിഞ്ഞുനോക്കിയിട്ട്. ഒന്നുപോയി വീടുതുറന്ന് അടിച്ചുവാരിയിട്ടിട്ട് പോരാം. " അത് കേട്ടപ്പോൾ ജുനൈദയും സമ്മതിച്ചു. ഇരുവരും വേഗം റെഡിയായി.
ഷാഹിദയോട് യാത്രപറഞ്ഞ് അവർ
💬 Comments
View all comments