Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]
എന്നപോലെ തെളിഞ്ഞു വന്നു.
തോട്ടിലെ തെളിനീരിൽ നിന്ന് തോർത്തുകൊണ്ട് മീൻ പിടിച്ചിരുന്ന കുട്ടിക്കാലം. തല്ലുകൂടി പരസ്പരം വെള്ളം തെറിപ്പിച്ചു വാശി തീർക്കുമ്പോൾ കൈയിൽ ഒരു വടിയുമായി ഓടിയെത്തുന്ന ഉപ്പ. ആ വടികൊണ്ട് ഒരിക്കലും ഉപ്പ തങ്ങളെ തല്ലിയിട്ടില്ല എന്നതായിരുന്നു സത്യം. ഇനിയും ഒരിക്കലും തിരികെ കിട്ടാൻ സാധ്യതയില്ലാത്ത ആ നല്ലകാലത്തെ കുറിച്ചുള്ള ഓർമ്മകളിൽ നോവുന്ന മനസുമായി മുംതാസിന് പിന്നാലെ അവൾ പടവുകൾ കയറി. മുംതാസിന്റെ മുതുകിൽ മുഖം ചേർത്ത് വണ്ടിയുടെ പിന്നിലിരിക്കുമ്പോൾ അവൾ ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തുമ്പോൾ അവളെ കാത്ത് ഒരത്ഭുതം പൂമുഖത്ത് ഇരിപ്പുണ്ടായിരുന്നു. ചൂട് ചുക്കുകാപ്പി ഊതിക്കുടിച്ചുകൊണ്ട് സലീം.
വണ്ടിയിൽ നിന്നിറങ്ങി അവൾ അനിയന്റെ അരികിലേക്കോടി. "എന്താ മോനേ..? എന്താ പറ്റിയത്..? നിന്റെ മുഖമെന്താ ഇങ്ങനെ ?" ഓട്ടത്തിനിടയിൽ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങൾ ചോദിക്കുന്ന അവളുടെ വെപ്രാളം കണ്ട് പൂമുഖത്തേക്ക് ഇറങ്ങിവന്ന ഷാഹിദ ചിരിച്ചു. "ഒന്നുമില്ല പെണ്ണേ...നീയങ്ങനെ പേടിക്കാതെ. ഓന് ചെറിയൊരു പനി. റഫീക്ക് , ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിച്ചു കൊടുത്തു. പക്ഷേ ഓൻ ഇങ്ങോട്ട് പൊരുന്നു. ഇനി പനി മാറിയിട്ട് പോകട്ടെ. ഞാൻ ചുക്കും കുരുമുളകും ഇട്ട് കാപ്പിയുണ്ടാക്കി കൊടുത്തു.." ഷാഹിദയുടെ മറുപടി കേട്ട് നന്ദിയോടെ അവൾ അവരെ നോക്കി.
അവന്റെ നെറ്റിയിൽ തൊട്ട വിരലുകളിൽ പടരുന്ന പൊള്ളുന്ന ചൂട്. "നല്ല ചൂടുണ്ട്..." അവൾ പിറുപിറുത്തു. "രണ്ടീസം കഴിയുമ്പോ ഓൻ മിടുക്കാനാവൂല്ലേ..." അത് പറഞ്ഞിട്ട് ജുനൈദ അവന്റെ തലയിൽ ഒന്നു തടവിയിട്ട് ഉള്ളിലേക്ക് പോയി. മൈലാഞ്ചിയിട്ട ആ വിരലുകളുടെ ഭംഗി ഒന്നു നോക്കാതിരിക്കാൻ അവനായില്ല.
അതിന് രണ്ടുദിവസം എന്തിനാണ് ?
💬 Comments
View all comments