0%

Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]

Author : Kambikathakal Read All Parts 5.8K

ഇട്ടിരുന്നു. മൂന്നുപേരും അവിടെയിരുന്ന് ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു.

"ഇത്താ കൊണ്ടുവന്ന മസാല പായ്ക്കറ്റുകൾക്കൊപ്പം ചിപ്സിന്റെ ഒരു പായ്ക്കറ്റ് കൂടി ഉണ്ടായിരുന്നല്ലോ. ഞാൻ പോയി അത് എടുത്തുകൊണ്ട് വരാം .." ഇത് പറഞ്ഞിട്ട് മുംതാസ് വീടിനുള്ളിലേക്ക് നടന്നു. അപ്പോൾ മൊബൈലിൽ വെറുതെ ചിക്കി ചികഞ്ഞിരിക്കുന്ന ജുനൈദയുടെ വിരലുകളിലായിരുന്നു അവന്റെ നോട്ടം. മൈലാഞ്ചിയിട്ട പൂവിതൾ പോലുള്ള വിരലുകൾ. "ഇന്നലെ രാത്രി ഇതുപോലെയുള്ള വിരലുകളാണ് ഞാൻ സ്വപ്നത്തിൽ കണ്ടത്.." ആ വിരലുകളിൽ നോക്കി അവൻ മന്ത്രിച്ചു. "ഓഹോ...എന്നിട്ട് വിരലുകൾ മാത്രമേ കണ്ടുള്ളൊ ?" അവന്റെ കണ്ണുകളിൽ നോക്കി അവൾ ചോദിച്ചു. "അല്ല...." "പിന്നെ ?"

അപ്പോഴേക്കും ചിപ്സുമായി മുംതാസ് വന്നു.  ഓരോ ചിപ്സും എടുത്ത് വായിലേക്ക് വയ്ക്കുമ്പോഴും ഒരു പൂവ് വിടരുന്നപോലെ വിടരുന്ന ജുനൈദയുടെ ചുവന്നു തുടുത്ത ചുണ്ടുകൾ നോക്കി ചവയ്ക്കാൻ പോലും മറന്ന് അവനിരുന്നു. അവന്റെ ചോരകുടിക്കുന്ന പോലുള്ള നോട്ടം അവളും കണ്ടിരുന്നു. "ഇത്താ ഞാനൊന്ന് കിടക്കട്ടെ..." കുറച്ചു നേരം അവരോടൊപ്പം ഇരുന്നിട്ട് അവൻ അകത്തേക്ക് കയറിപ്പോയി. ആ കിടപ്പിൽ അവനൊന്ന് ഉറങ്ങിപ്പോയി. ഉണർന്നപ്പോഴേക്കും നാലു മണി കഴിഞ്ഞിരുന്നു.

വടക്കേപ്പുറത്ത് ഒരു ചെറിയ അടുക്കളത്തോട്ടം മുംതാസ് വച്ചു പിടിപ്പിച്ചിരുന്നു.വെണ്ടയും പച്ചമുളകും വഴുതനയും ഒക്കെ അവിടെ വളർന്നു നിൽപ്പുണ്ട്. അവൻ ഇറങ്ങിച്ചെല്ലുമ്പോൾ ചെടികൾക്കിടയിൽ നിൽക്കുന്ന പുല്ലും പാഴ്ചെടികളും പറിച്ചു മാറ്റുകയായിരുന്നു മുംതാസ്. " ജുനൈദത്താ പോയോ ഇത്താ...?" പിന്നേ... അരമണിക്കൂറായി പോയിട്ട്. നിന്നോട് യാത്രപറയാൻ നിന്റെ മുറിയിൽ വന്നതാണ്. അപ്പോൾ നീ നല്ല ഉറക്കം. അതാണ് നിന്നെ വിളിക്കാതെ പോയത്. ഉണരുമ്പോൾ പറയാൻ പറഞ്ഞു. " തന്റെ ജോലിക്കിടയിൽ മുംതാസ് പറഞ്ഞുകൊണ്ടിരുന്നു. വെള്ള

💬 Comments

View all comments