Chapter Title : ഉമ്മയും ബ്ലാക്ക് മാനും [ഷെയ്ൻ]
ടോർച്ചടികളും ഒച്ചയും ബഹളവും കേട്ടാണ് എണീറ്റത്. രാത്രി ഏതാണ്ട് ഒരു പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു. ഞാൻ വേഗം എണീറ്റ് ജനൽ വഴി നോക്കി. അടുത്തുള്ള വീടുകളിൽ ഒക്കെ ആൾകാർ എണീറ്റിരിക്കുന്നു.
ഞാൻ വേഗം മുറി തുറന്ന് പുറത്തേക്കിറങ്ങി. ഉമ്മായുണ്ട് ലൈറ്റൊക്കെ ഇട്ട് ഡൈനിംഗ് റൂമിൽ നിൽക്കുന്നു.
‘ഉമ്മാ ബ്ലാക്ക് മാൻ ഇറങ്ങീന്ന് പറഞ്ഞ് ബഹളം‘
‘ഉം ഫർഹാനയും , മുംതാസും വിളിച്ചു..‘ ഉമ്മ പറഞ്ഞു
അപ്പോഴേക്കും പുറത്ത് അവിടെ ഉള്ള ചെക്കമ്മാർ ഒക്കെ വന്നു.
‘എന്താ അസർപോ ഏയ്ടാ ബ്ലാക്ക് മാനെ കണ്ടീന്ന്‘ ഉമ്മ ചോദിച്ചു.
സെയ്താലിക്കാന്റെ വീടിന്റെ ജനലിൽ കല്ലെറിഞ്ഞു. മാമി നോക്കിയപ്പോൾ ഒരു കറുത്ത രൂപം മതിലും ചാടി ഓടുന്നു.
പിന്നെ ജമാലിക്കാന്റെ മരുമകൻ ഫായിസും കണ്ടു. ഓർടെ മുത്തത്തുള്ള പ്ലാവുമ്മ കേറി ചക്ക പൊട്ടിച്ച് ഓണെ എറിഞ്ഞു.
ഓൻ പേടിച്ചു.
അയ്യോ ഓനെ ഉപദ്രവിച്ചിനാ
ഹേയ് ഓൻ ഒഴിഞ്ഞു മാറി.
ആളെങ്ങിനെ നല്ല ഉയരം ഉണ്ടോ അസർപുക്കാ? ഞാൻ ചോദിച്ചു
നല്ല പൊക്കം ഉണ്ടെന്നാ കേട്ടത്. കറുത്ത് മൂടി ഒരു തുണിയൊക്കെ ഇട്ടിട്ടാണ്.
ഞങ്ങൾ ഓടിച്ച് വന്നതാ ആ സുബൈർക്കാന്റെ വല്യ തൊടിയിൽ എത്തിയപ്പോൾ പെട്ടെന്ന് കാണാതായി. വളവിലെ വീട്ടിലെ രാകേഷ് പറഞ്ഞു.
അപ്പോൾ ഇനി അവൻ പോയിട്ടുണ്ടാവില്ലെ?
ഹേയ് ആടെ ബീരനിക്കായും കൂട്ടരും കൂടെ വളഞ്ഞിരിക്കാണ്.
കൂടുതൽ ആൾക്കാരുണ്ടായാൽ ഓനെ വളഞ്ഞിട്ട് പിടിക്കാം - മില്ലിൽ പണിക്ക് നിൽക്കുന്ന ബംഗാളിയായ രാസിൻ പറഞ്ഞു. ഓനും ഒപ്പം വേറെ ഒരു ബംഗാളിയും ഇവിടെ വന്ന് മലയാളം പഠിച്ചവരാണ്.
അന്റെ തൊണക്കാരൻ എന്തിനൂ. ഓൻ
💬 Comments
View all comments