ഉണ്ടകണ്ണി 12 [കിരൺ കുമാർ]

📝 Ongoing

👁 452129 views ❤ 1263 likes 💬 115 comments

ഉണ്ടകണ്ണി 12 Undakanni Part 12 | Author : Kiran Kumar | Previous Part

"ഞാൻ പറയുന്നത് ഒക്കെ നീ സമാധാനത്തോടെ കേൾക്കണം. ചിലപ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്ത

കാര്യങ്ങൾ വരെ ഉണ്ടാവും , അതൊക്കെ അതിജീവിക്കാൻ നീ തയ്യാറാണോ എങ്കിൽ മാത്രം ഞാനെല്ലാം പറയാം. "

" അമ്മ ധൈര്യമായി പറഞ്ഞോ എന്താണെങ്കിലും "

"ഹാ.... എന്ന ഞാൻ പറയാം... നിന്റെഅച്ഛൻ എങ്ങനെ മരിച്ചു ന്ന് അല്ലെ... കൊന്നതാ നിന്റെ അച്ചനെ..."

"ആര്... "

കിരൺ ആകാംഷയോടെ അമ്മയെ നോക്കി

" നിന്റെ അച്ചന്റെ ഉറ്റ സുഹൃത്ത് മുല്ലശ്ശേരി രാജശേഖരൻ എന്ന എന്റെ ചേട്ടൻ "

കിരൺ ഞെട്ടി

"അമ്മേ......."

"അതേ ടാ... അയാൾ ആ ദുഷ്ട്ൻ എന്റെ ചേട്ടൻ ആണ് നിന്റെ അമ്മാവൻ"

"അയാൾ ??? അയാൾ എന്തിന്... അച്ചനെ.. "

" ആർത്തി... ആർത്തിയാണ് അയാൾക്ക് പണത്തിനോടുള്ള ആർത്തി , ... ഇനി ഒരു കാര്യം കൂടി പറയാം നീ സമാധാനമായി കേൾക്കണം "

അമ്മയുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു

" നീ.... നീ എന്റെ മകൻ അല്ല.... "

" അമ്മേ........ "

അലർച്ചയോടെ വിളിച്ച കിരൺ ന്റെ കയ്യിലെ ഗ്ളാസ് കൈവിട്ട്  നിലത്ത് വീണുടഞ്ഞു

"എന്താ. .. എന്താമ്മ പറഞ്ഞേ..???"

കിരൺ വിശ്വാസം വരാതെ അമ്മയുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു

"സത്യമാണ് നീ എന്റെ മോൻ അല്ല "

അമ്മ ഒരു ഭാവമാറ്റം ഇല്ലാതെ പറഞ്ഞു ,

കിരൺ ന്റെ കണ്ണു നിറഞ്ഞു പോയി അവന്റെ കൈ അമ്മയുടെ കയ്യിൽ നിന്നും വിട്ടു

"കണ്ട നീ കരയുന്നു ഇതാ ഞാൻ പറഞ്ഞേ ആദ്യമേ, ഞാൻ പറയുന്നത് ഒ

📚 Chapters

1 published

Related Stories

💬 Comments

View all comments