0%

Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]

Author : Kambikathakal Read All Parts 1K

സംഭവം കണ്ടപ്പോ അമ്മ ചോദിച്ചു

"ഏയ് ഒന്നും ഇല്ലമ്മേ അവൾ ഇടക്ക് ഒന്ന് കാൽ സ്ലിപ് ആയി വീണു അത് പറയട്ടെ എന്നാണ് "

പെട്ടെന്ന് കിരൺ ഇടക്ക് കേറി പറഞ്ഞു

"അയ്യോ ന്നിട്ട് വല്ലോം പറ്റിയോടി ??"

"ഏയ് ഒന്നും പറ്റിയില്ലമ്മെ ദെ കണ്ടില്ലേ "

അവൾ നിന്ന് നിൽപ്പിൽ ഒന്ന് കറങ്ങി കാണിച്ചു

"ആ നിങ്ങൾ ഇരിക്ക് ഞാൻ ചായ ഇടാം ? "

"വേണ്ട അമ്മ ഇരിക്ക് ഞാൻ ഇടാം "

അവൾ അമ്മയെ തടഞ്ഞു

"അയ്യോ വേണ്ട മോളെ... നീ ഇരിക്ക് "

"അതേ അതേ... അതാണ് കുടിക്കുന്നവർക്കും നല്ലത് "

അവൻ അവളെ കളിയാക്കി

"നീ പോടാ .... നീ എങ്കിൽ ഇന്ന് ഞാൻ ഇട്ട ചായ കുടിച്ച മതി ."

അവൾ അമ്മയെ അവിടെ പിടിച്ചു ഇരുത്തി ചായ ഉണ്ടാക്കാൻ തുടങ്ങി.

അവസനം അവൾ ചായ ഒക്കെ ഉണ്ടാക്കി കുറെ നേരം അമ്മയും ആയി ഒക്കെ വർത്തമാനം ഒക്കെ പറഞ്ഞാണ് അവൾ പോവാൻ ഇറങ്ങിയത്.

അവളെ റോഡ് വരെ കൊണ്ട് ആക്കാൻ കിരണും കൂടെ പോയി

"അപ്പോ ഞാൻ പോട്ടെ ടാ പൊട്ട"

"ആം .... ഇവിടെ കിടക്കമായിരുന്നു "

"അയ്യടാ... പോടാ അവിടുന്ന് ... നാളെ കാണാം ന്ന കോളേജിൽ "

അവൾ കാറിലേക്ക് കയറാൻ പോയപ്പോ കിരൺ അവളുടെ കയ്യിൽ കേറി പിടിച്ചു. അവൾ എന്താ ന്ന ഭാവത്തിൽ  നോക്കിയപ്പോൾ അവൻ അവളെ വലിച്ചു അവന്റെ നെഞ്ചത്തേക്ക് ഇട്ട് കെട്ടി പിടിച്ചു ... കുറെ നേരം

💬 Comments

View all comments